മൊഗാദിഷു എയര്‍പോര്‍ട്ടില്‍ സ്‌ഫോടനം; ആറുപേര്‍ കൊല്ലപ്പെട്ടു

 


മൊഗാദിഷു: മൊഗാദിഷു എയര്‍പോര്‍ട്ടിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൊഗാദിഷു എയര്‍പോര്‍ട്ടില്‍ സ്‌ഫോടനം; ആറുപേര്‍ കൊല്ലപ്പെട്ടുവ്യാഴാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സുരക്ഷയാണ് എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും സ്‌ഫോടനമുണ്ടായത് അധികൃതരെ ഞെട്ടിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

SUMMARY: Mogadishu: At least six people were killed and many more wounded on Thursday in a car bomb attack close to the entrance of Mogadishu's heavily-fortified international airport, police and witnesses said.

Keywords: Mogadishu, Airport, Somalia, Blast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia