ADVERTISEMENT
മുംബൈ: പ്രശസ്ത സാമൂഹ്യ ചിന്തകനായ അസ്ഗര്‍ അലി എഞ്ചിനിയര്‍ (73) അന്തരിച്ചു. മുബൈയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. 1939 മാര്‍ച്ച് 10 ന് രാജസ്ഥാനിലെ സാലമ്പൂരിലായിരുന്നു അസ്ഗര്‍ അലിയുടെ ജനനം. അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യമുള്ള അസ്ഗര്‍ അന്പത്തിരണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രോഗ്രസീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനു പുറമെ തെക്കുകിഴക്കന്‍ ഏഷ്യയിലെ വര്‍ഗീയതയ്ക്കും വംശീയ ആക്രമണത്തിനുമെതിരെ രചനകള്‍ എഴുതി അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധനാണ് ഇദ്ദേഹം. ഇസ്ലാം, സമാധാനം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിലൂന്നി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1980 ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപിക്കുകയും 1993 ല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥമായ കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്ററായിരുന്നു. 'എ ലിവിങ് ഫെയിത്; മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്‍ഡ് സോഷ്യല്‍ ചെയിഞ്ച്' അദ്ദേഹത്തിന്റെ ആത്മകഥയാണ്. സാമുദായിക മൈത്രിക്ക് വേണ്ടി അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ശ്ലാഘനീയമാണ്.
Keywords: Asgar Ali Engineer,Death, Mumbai, Treatment, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.