ഹെയര്‍ സ്‌റ്റൈലിനെക്കുറിച്ച് തര്‍ക്കം: ഡല്‍ഹിയില്‍ അരുണാചല്‍ എം.എല്‍.എയുടെ മകനെ അടിച്ചുകൊന്നു
Feb 1, 2014, 05:53 IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരുണാചല്‍ പ്രദേശ് എം.എല്‍.എയുടെ മകനെ ഒരു സംഘം കടയുടമകള്‍ അടിച്ചുകൊന്നു. വിദ്യാര്‍ത്ഥിയായ നിദോ തനിയനാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് എം.എല്‍.എയും ആരോഗ്യകുടുംബക്ഷേമ വകുപ്പ് പാര്‍ലമെന്ററി സെക്രട്ടറിയായ നിദോ പവിത്രയുടെ മകനാണ് നിദോ തനിയന്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. രണ്ട് കടയുടമകളെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്.
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മേല്‍ വിലാസം തിരക്കിയാണ് നിദോ ലജ്പത് നഗറിലെ കടയിലെത്തിയത്. ഈ സമയത്ത് കടയിലുണ്ടായിരുന്ന ചില യുവാക്കള്‍ നിദോയെ വംശീയമായി അധിക്ഷേപിക്കുകയും തലമുടിയുടെ സൈലിനെക്കുറിച്ച് പരിഹസിക്കുകയും ചെയ്തു.
ക്ഷുഭിതനായ നിദോ കടയിലെ ഗ്‌ളാസ് അലമാര അടിച്ചുടച്ചു. ഇതിനെച്ചൊല്ലി ചെറിയ കൈയേറ്റമുണ്ടാവുകയും നഷ്ടപരിഹാരം നല്‍കാമെന്ന് നിദോ സമ്മതിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് നിദോയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ ശേഷം കുറച്ചു കഴിഞ്ഞ് അവിടെത്തന്നെകൊണ്ടുവിട്ടു. ഈ സമയം അവിടെ സംഘടിച്ച ചിലര്‍ ഇരുമ്പു ദണ്ഡും വടിയും അടക്കമുള്ള ആയുധങ്ങളുമായി നിദോയെ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം താമസസ്ഥലത്ത് നിദോയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.
SUMMARY: New Delhi: An Arunachal Pradesh MLA's son died here after he was allegedly beaten up by some shopkeepers following an altercation sparked by their taunts on his hairstyle, in yet another incident of targeting of people from the north-east.
Keywords: Tag: Delhi, Nido Tanian, Arunachal Pradesh, Student death, South Delhi, Lajpat Nagar, Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.