ആന്ധ്ര പ്രദേശില്‍ ട്രെയിന്‍ പാഞ്ഞുകയറി എട്ട് മരണം

 


വിജയനഗരം: ആന്ധ്രാപ്രദേശിലെ വിജയഗരത്തില്‍ ആലപ്പിധന്‍ബാദ് എക്‌സ്പ്രസില്‍ നിന്നിറങ്ങിയ യാത്രക്കാരുടെ മേല്‍ പാസഞ്ചര്‍ ട്രെയിന്‍ പാഞ്ഞുകയറി 8 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പിധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ എതിര്‍ ദിശയില്‍ തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ രായഗാഡവിജയവാഡ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ആന്ധ്ര പ്രദേശില്‍ ട്രെയിന്‍ പാഞ്ഞുകയറി എട്ട് മരണം
അതേ സമയം, മരിച്ചവരിലോ പരിക്കേറ്റവരിലോ മലയാളികള്‍ ആരുമില്ലെന്നാണ് വിവരം. ആലപ്പിധന്‍ബാദ് എക്‌സ്പ്രസിന് ഇവിടെ സ്‌റോപ്പ് ഇല്ലാത്തതാണ്. എന്നാല്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ചങ്ങല വലിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന പാസഞ്ചര്‍ ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ടത് ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ട്രെയിനില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെത്തുടര്‍ന്നാണ് യാത്രക്കാര്‍ അപായ ചങ്ങല വലിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

SUMMARY: Vizianagaram: At least eight people are feared to have died and several others injured as passengers alighting from a long-distance train were mowed down by another train at Gotlam station in the district.

Keywords: National, Obituary, Andhra Pradesh, Andhra Pradesh train accident, Train accident, Vizianagaram, Alleppey-Dhanbad Express, Rayagada-Vijayawada passenger train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia