അമ്പലപ്പുഴ രാമവര്‍മ്മ അന്തരിച്ചു

 


ADVERTISEMENT

കോട്ടയം: അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (87) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1926 ഡിസംബര്‍ 10ന് അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മയുടെയും കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും മകനായാണ് അമ്പലപ്പുഴ രാമവര്‍മ്മയെന്ന കെ. രാമവര്‍മ്മ തിരുമുല്‍പാട് ജനിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളജുകളില്‍ അധ്യാപകനായിരുന്നു. 1952ല്‍ സി.എം.എസ്. മലയാളവിഭാഗത്തില്‍ നിയമിതനായ രാമവര്‍മ്മ, 1960 മുതല്‍ 26 വര്‍ഷം വകുപ്പുതലവനായിരുന്നു. പിന്നീട് സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഡയറക്ടറായും അധ്യാപകനായും സേവനമനുഷ്ഠിച്ചു.
അമ്പലപ്പുഴ രാമവര്‍മ്മ അന്തരിച്ചു

കേരള കലാമണ്ഡലം നിര്‍വാഹകസമിതി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയില്‍ അംഗമായും കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെ സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.

Keywords: Ampalappuzha Ramavarma, Kottayam, Obituary, Kerala, Hospital, Treatment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia