വാതുവെപ്പില്‍ 30 ലക്ഷം നഷ്ടമായ വിദ്യാര്‍ത്ഥി 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
May 15, 2013, 11:35 IST
ADVERTISEMENT
മുംബൈ: ഐപിഎല്‍ വാതുവെപ്പില്‍ 30 ലക്ഷം നഷ്ടമായ എം.ബി.എ വിദ്യാര്‍ത്ഥി ബന്ധുവായ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നഷ്ടപ്പെട്ട പണം കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും വീണ്ടെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഹിമാന്‍ശു രംഗ എന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ആദിത്യയാണ് കൊല്ലപ്പെട്ടത്. മോചനദ്രവ്യമായി പണം ആവശ്യപ്പെട്ട് ഹിമാന്‍ശു കുട്ടിയുടെ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആദിത്യയുടെ പിതാവ് ജിതേന്ദ്ര രംഗ പോലീസില്‍ വിവരമറിയിച്ചതോടുകൂടി സംഭവങ്ങള്‍ ഹിമാന്‍ശുവിന്റെ കൈവിട്ടു പോയി.
മകനെ തട്ടിക്കൊണ്ടുപോയ വിവരം മുതിര്‍ന്ന പോലീസ് ഓഫീസറെ അറിയിച്ച് മടങ്ങുന്നതിനിടയിലാണ് ജിതേന്ദ്ര രംഗ ഒരു കാറിനുള്ളില്‍ ആദിത്യയ്ക്ക് വേണ്ടി ദുബൈയില്‍ നിന്നും കൊണ്ടുവന്ന ഒരു ജോഡി ചെരിപ്പുകള്‍ കാണുന്നത്. ആ കാര്‍ തന്റെ ബന്ധു ഹിമാന്‍ശു വാടകയ്ക്ക് എടുത്തതാണെന്ന് അറിയാമായിരുന്ന ജിതേന്ദ്ര പോലീസില്‍ വിവരമറിയിച്ചു. ഉടനെ പോലീസെത്തി കാര്‍ പരിശോധിച്ചു. കാറിനുള്ളില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തി.
ചോദ്യം ചെയ്യലിനിടയില്‍ ഹിമാന്‍ശു കുറ്റസമ്മതം നടത്തി. ആദിത്യയെ സുഹൃത്തായ വിഗേഷ് സിംഗവിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുവരികയും സെന്‍ട്രല്‍ മുംബൈയിലെ സിയണില് എത്തിക്കുകയും ചെയ്തു. ആദിത്യയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരമറിയിച്ചെന്ന് മനസിലായതോടെ രണ്ട് പേരും കൂടി കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വിഗേഷ് ആദിത്യയുടെ കൈയിലെ ഞരമ്പ് മുറിച്ചു. ചോരവാര്‍ന്ന് കുട്ടി മരിക്കുമെന്നാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ പിന്നീട് ആദിത്യയില്‍ ജീവന് അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ കുട്ടിയെ പന് വലിലെ വിജനമായ സ്ഥലത്തെത്തിച്ച് ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു. പ്രതികളായ ഹിമാന്ശുവിനേയും വിഗേഷിനേയും പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: Mumbai: Desperate after losing Rs. 30 lakh in illegal betting in the ongoing Indian Premier League, an MBA graduate in Mumbai kidnapped his 13-year-old cousin, hoping to recover the money as ransom from his affluent parents. However, when the parents of the boy informed the police, the accused panicked and brutally killed the teenager.
Keywords: National news, Mumbai, Desperate, Losing, Rs. 30 lakh, Illegal betting, Indian Premier League, MBA graduate, Mumbai, Kidnapped, 13-year-old cousin, Recover, Money, Ransom, Affluent parents,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.