ഈസ്റ്റര്‍ ദിനത്തില്‍ പീഡനത്തിനിരയായ 82 വയസുകാരി മരിച്ചു

 


കൊല്ലം: (www.kvartha.com 01.05.2014)  ഈസ്റ്റര്‍ ദിനത്തില്‍ വീട്ടില്‍ വെച്ച് പീഡനത്തിനിരയായ 82 വയസുകാരി മരിച്ചു. കൊല്ലം ചവറ സ്വദേശിനിയായ വൃദ്ധയാണ് മരിച്ചത്.

പീഡനത്തെ തുടര്‍ന്ന് തിരുവനന്തപുരം മോഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. പീഡനം സംബന്ധിച്ച് ബന്ധുക്കള്‍ ചവറ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ പീഡനത്തിനിരയായ 82 വയസുകാരി മരിച്ചു
ഈസ്റ്റര്‍ ദിനത്തില്‍ കുടുംബാംഗങ്ങളെല്ലാം പള്ളിയില്‍ പോയ അവസരത്തിലാണ് സംഭവം.

പള്ളിയില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ അവശയായി കിടന്ന വൃദ്ധയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. പ്രതികള്‍ക്കു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മദ്യം കുടിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി കൊല: ചട്ടഞ്ചാല്‍ സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

Keywords:  Kollam, Molestation, Death, Treatment, Hospital, Medical College, Thiruvananthapuram, Police, Complaint, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia