ഒക്‌ലഹോമയില്‍ കാറും മിനി പികപ് ട്രകും കൂട്ടിയിടിച്ച് 6 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
Mar 24, 2022, 16:06 IST
ഒക്‌ലഹോമ: (www.kvartha.com 24.03.2022) ഒക്‌ലഹോമയില്‍ കാറും മിനി പികപ് ട്രകും കൂട്ടിയിടിച്ച് അപകടം. ആറ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം. 15 മുതല്‍ 17 വയസുവരെയുള്ള വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടതെന്ന് ഒക്ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു.
നോര്‍ത് ഡാലസില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഒക്ലഹോമ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. ഒക്ലഹോമ ടിഷിണ്‍ഗൊ സ്‌കൂള്‍ ഡിസ്ട്രിക്ട് വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച പെണ്‍കുട്ടികളുടെ പ്രായം പരിഗണിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്‌കൂളിന് പുറത്തെ റസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാംപസിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അതിവേഗതയില്‍ വന്നിരുന്ന സെമി ട്രക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
51 വയസുള്ള ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരൊഴികെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന നാലുപേരും സീറ്റ് ബെല്‍റ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.