ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തിയില്‍ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കൃഷ്ണാനഗര്‍: ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തിയില്‍ 15കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ചിലാണ് മൃതദേഹം കാണപ്പെട്ടത്. മജ് ഹ്ദിയ റെയില്‍ ബസാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സൗരഭ് ശിക്കാരിയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം മുതല്‍ ദരമ്പൂര്‍ ഗ്രാമത്തില്‍ നിന്നും ശിക്കാരിയെ കാണാതായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്.

അതേസമയം ശിക്കാരിയുടെ മരണം കൊലപാതകമാണെന്നും അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. കള്ളക്കടത്തുകാരനാണെന്നാരോപിച്ച് ശിക്കാരിനെ സൈനീകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തിയില്‍ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

SUMMARY: Krishnanagar: The body of a 15-year old boy was found near the Indo-Bangladesh border at Krishnaganj in Nadia district on Saturday.

Keywords: National news, Obituary, Krishnanagar, 15-year old boy, Found near, Indo-Bangladesh border, Krishnaganj, Nadia district, Saturday, Sourabh Sikari, Student, Majhdia Rail bazar High School, Missing, Dharampur village,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia