പൂനെയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് 13 തൊഴിലാളികൾ കൊല്ലപ്പെട്ടു

 


ADVERTISEMENT

പൂനെയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് 13 തൊഴിലാളികൾ കൊല്ലപ്പെട്ടു
പൂനെ: പൂനെയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് 13 തൊഴിലാളികൾ കൊല്ലപ്പെട്ടു. പൂനെയിൽ നിന്നും 20 കിമീ അകലെ വാഘോലിയിലാണ് അപകടം നടന്നത്. നാലാം നിലയിൽ ജോലിചെയ്തുകൊണ്ടിരുന്ന നിർമ്മാണതൊഴിലാളികളുടെ മുകളിലേയ്ക്കാണ് കൂറ്റൻ സ്ലാബ് അടർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായാണ് റിപോർട്ട്. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാണ്.

അപകടസ്ഥലത്തുനിന്നും ഇതുവരെ ഒരാളെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർമ്മാണത്തിനുപയോഗിച്ച സിമന്റ് സ്ലാബ് ഗുണനിലവാരം കുറഞ്ഞതാണെന്ന് ആരോപണമുണ്ട്.

SUMMERY: Pune: 13 labourers were killed when a slab of an under-construction building collapsed today at Wagholi, about 20km from Pune, police said.

Keywords: National, Pune, Obituary, Accident, Accidental death, Labourers, Killed, Slab, Under construction building, Collapsed, Wagholi, About 20km from Pune, Police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia