വിനോദയാത്രയ്‌ക്ക്‌ പോയ ഡോക്ടര്‍മാരുടെ കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞു നാലുപേര്‍ മരിച്ചു

 


ADVERTISEMENT

മുണ്ടക്കയം: വാഗമണ്‍ തങ്ങള്‍പ്പാറയില്‍ കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാല്‌ ഹൗസ്‌ സര്‍ജന്‍മാര്‍ മരിച്ചു. വിനോദയാത്രയ്‌ക്ക്‌ പോയ കോട്ടയം മെഡിക്കല്‍ കോളജിലെ ആറംഗ ഹൗസ്‌ സര്‍ജനമാരാണ്‌ അപകടത്തില്‍ പെട്ടത്‌. രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ജോസഫ്‌ ജോര്‍ജ്‌, അനീഷ്‌, ആന്റോ, രതീഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

അല്‍ഫോണ്‍സ്‌, വിഷ്‌ണുദയാല്‍ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന കൂട്ടിക്കല്‍-ഇളംകോട്‌ റോഡില്‍വെച്ചായിരുന്നു അപകടം. സംഘം സഞ്ചരിച്ചിരുന്ന കാര്‍ 1200 അടി താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു. രാത്രി 11 മണിയോടെയാണ്‌ അപകടമുണ്ടായതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
വിനോദയാത്രയ്‌ക്ക്‌ പോയ ഡോക്ടര്‍മാരുടെ കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞു നാലുപേര്‍ മരിച്ചു
File Photo

നാട്ടുകാരാണ്‌ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്‌. മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്‌. വിജനമായ സ്ഥലത്താണ്‌ അപകടം നടന്നത്‌ എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. 

Keywords : Kottayam, Car accident, Death, Police, Natives, Kerala, Obituary, Doctors, Medical College, Injury, Night, Dead Body, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia