വായ്പ ലഭിച്ചില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

 


വായ്പ ലഭിച്ചില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
കോട്ടയം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടമാളൂര്‍ സ്വദേശി ശ്രീകാന്തിന്റെ മകള്‍ ശ്രുതി (19) ആണ് മരിച്ചത്.

തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജില്‍ ശ്രുതി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. എന്നാല്‍ അപേക്ഷ നല്‍കിയ ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാതെ വന്നതോടെ ഫീസടയ്ക്കാന്‍ നിര്‍വ്വാഹമില്ലാതായി. ഇതേ തുടര്‍ന്ന് കോളേജില്‍ നിന്നും പുറത്താവുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഏപ്രില്‍ 17ന് രാവിലെയാണ് ശ്രുതിയെ വിഷം കഴിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ നിലഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Keywords:  Kottayam, Kerala, Suicide, Obituary, Nurse


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia