മലയാളി യുവ എഞ്ചിനീയര്‍ വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

 


ദുബൈ: ദുബൈയില്‍  മലയാളി യുവ എഞ്ചിനീയര്‍ വ്യായാമത്തിനിടെ  കുഴഞ്ഞ് വീണ് മരിച്ചു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് കോഴിക്കോട് അരക്കിണര്‍ മുണ്ടക്കണ്ടിയില്‍ വീട്ടില്‍ അബ്ദുര്‍ റഹ്മാന്‍ ചീക്കുന്ന്-ഷാഹിദ ദമ്പതികളുടെ മകന്‍ അഫീഫ് റഹ്മാന്‍  (23) ആണ് മരിച്ചത്.

എമിറേറ്റ്‌സ് എയര്‍ലൈനില്‍ സീനിയര്‍ ഹൂമണ്‍ റിസോഴ്‌സ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. ദുബൈയില്‍ കുടുംബസമേതം താമസിക്കുന്ന അഫീഫ് റഹ് മാന്‍ കൂട്ടുകാരൊടൊത്ത് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ  കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മലയാളി യുവ എഞ്ചിനീയര്‍ വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചുപരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി മുഫീദ, ദുബൈ എന്‍.ഐ. മോഡല്‍ സ്‌കൂളിലെ  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുനീബ എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം തിങ്കളാഴ്ച  ദുബൈയിലെ സോണാപ്പൂരില്‍ നിന്നും മയ്യത്ത് നമസ്‌ക്കാരത്തിന്  ശേഷം നാട്ടില്‍ കൊണ്ടുവന്നു. ചൊവ്വാഴ്ച  രാവിലെ ഒമ്പത്‌ മണിക്ക് മാത്തോട്ടം ഖബറിസ്ഥാനില്‍ ഖബറടക്കി.

Also Read:
നിയമം ലംഘിച്ച 315 വാഹന ഉടമകള്‍ക്ക് പിഴ; 150 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യും

Keywords: Engineer, Malayalee, Excercise, Friends, Jimnasium,Dubai, Death, Kozhikode, hospital, Ambulance, Student, pariyaram, Medical College, Obituary, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia