പാലക്കാട്: ടാക്സിഡ്രൈവറായ യുവാവിനെ കഴുത്തറുത്തു കൊന്ന് പുഴയിലെറിഞ്ഞു. ടാക്‌സി ഡ്രൈവറായ രഘുവിനെയാണ് കൊലപ്പെടുത്തിയനിലയില്‍ പാലക്കാട് തിരുനെല്ലായി പുഴയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത ശേഷം വയര്‍ കീറി പുഴയില്‍ ഇടുകയായിരുന്നു. രഘു ഓടിച്ചിരുന്ന ടവേര കാറും കാണാതായിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാര്‍ തട്ടിയെടുക്കാനായി അക്രമികള്‍ രഘുവിനെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ഊട്ടിയിലേക്ക് ഓട്ടം പോകുകയാണെന്ന് രഘു വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ രാത്രി പതിനൊന്ന് മണിയോടെ വീണ്ടും രഘുവിളിച്ച് ഊട്ടി യാത്ര റദ്ദായെന്നും തിരിച്ച് വീട്ടിലേക്ക് വരികയാണെന്നും അറിയിച്ചു .

വെള്ളിയാഴ്ച രാവിലെയായിട്ടും രഘു വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുനെല്ലായി പുഴയില്‍ മൃതദേഹം കണ്ടവിവരമറിഞ്ഞ പോലീസ് രഘുവിന്റെ ബന്ധുക്കളുമായെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
രഘുവിനെ ഊട്ടിയിലേക്ക് പോകാന്‍ ഓട്ടം വിളിച്ചയാളെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. രഘുവിന്റെ ഫോണിലേക്കുള്ള അവസാന കോളുകളും പരിശോധിക്കുന്നുണ്ട്.
രഘുവിനെ ഊട്ടിയിലേക്ക് പോകാന്‍ ഓട്ടം വിളിച്ചയാളെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. രഘുവിന്റെ ഫോണിലേക്കുള്ള അവസാന കോളുകളും പരിശോധിക്കുന്നുണ്ട്.
Keywords : Taxi driver, Youth, River, Palakkad, Missing, Police, Case, Car, Killed, House, Phone call, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.