Zomato | സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഇനി ചിലവേറും! പ്ലാറ്റ്‌ഫോം ഫീസ് 25 ശതമാനം വർധിപ്പിച്ചു

 


ന്യൂഡെൽഹി: (KVARTHA) ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 25 ശതമാനം വർധിപ്പിച്ചു. ഇപ്പോൾ ഉപയോക്താക്കൾ ഒരു ഓർഡറിന് അഞ്ച് രൂപ നൽകണം. രാജ്യതലസ്ഥാനമായ ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്നൗ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെയാണ് ഈ വർധനവ് ബാധിക്കുക. സ്വിഗ്ഗി ഒരു ഓർഡറിന് അഞ്ച് രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ്ട്.

Zomato | സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഇനി ചിലവേറും! പ്ലാറ്റ്‌ഫോം ഫീസ് 25 ശതമാനം വർധിപ്പിച്ചു

2023 ഓഗസ്റ്റിലാണ് സൊമാറ്റോ ഒരു ഓർഡറിന് രണ്ട് രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാൻ തുടങ്ങിയത്, ഇത് 2023 ഒക്ടോബറിൽ മൂന്ന് രൂപയായും ഈ വർഷം ജനുവരിയിൽ നാല് രൂപയായും വർധിപ്പിച്ചു. ഇതാണ് അഞ്ച് രൂപയായി ഉയർന്നത്. ഡെലിവറി ഫീസ് കൂടാതെ പ്ലാറ്റ്‌ഫോം ഫീസും സൊമാറ്റോ ഈടാക്കുന്നുണ്ട്. നിങ്ങൾ സൊമാറ്റോ ഗോൾഡ് അംഗങ്ങളാണെങ്കിൽ ഡെലിവറി നിരക്കുകൾ നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും.

സൊമാറ്റോയുടെ ദ്രുത വാണിജ്യ പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഓരോ ഓർഡറിനും രണ്ട് രൂപ ഹാൻഡ്‌ലിംഗ് ചാർജ് ഈടാക്കുന്നുണ്ട്. അതേസമയം നിയമപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സൊമാറ്റോ ഇൻ്റർസിറ്റി ഡെലിവറി സേവനം നിർത്തി. രണ്ട് നഗരങ്ങൾക്കിടയിൽ ഭക്ഷണ വിതരണത്തിനായി 2022ലാണ് സൊമാറ്റോ ലെജൻഡ്‌സ് ആരംഭിച്ചത്. ചില നഗരങ്ങളിലെ തിരഞ്ഞെടുത്ത ഭക്ഷണശാലകളിൽ നിന്ന് മറ്റ് നഗരങ്ങളിലേക്ക് ഭക്ഷണം എത്തിക്കുകയായിരുന്നു അതിൻ്റെ ലക്ഷ്യം.

Keywords: Zomato, Food Delivery, Online Delivery, National, Platform Fees,  Delhi, Bengaluru, Mumbai, Hyderabad, Lucknow, Swiggy, Zomato Gold, Zomato share up 4% as platform fee is raised to Rs 5.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia