Viral | ട്രക്ക് സമരം: പെട്രോൾ കിട്ടാതായപ്പോൾ സൊമാറ്റോയുടെ ഡെലിവറി ബോയ് ബൈക്ക് വഴിയിൽ ഉപേക്ഷിച്ചു; ഭക്ഷണ വിതരണത്തിന് പോയത് കുതിരപ്പുറത്ത്! വീഡിയോ വൈറൽ
Jan 3, 2024, 11:42 IST
ഹൈദരാബാദ്: (KVARTHA) പുതിയ ഹിറ്റ് ആൻഡ് റൺ നിയമത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം ബസ്, ട്രക്ക് ഓപ്പറേറ്റർമാർ നടത്തിയ സമരത്തിന്റെ ഫലം തെലങ്കാനയിലും ദൃശ്യമായി. സമരത്തെ തുടർന്ന് പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഇതുമൂലം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അതിനിടയിൽ ഹൈദരാബാദിൽ നിന്ന് എല്ലാവരും അത്ഭുതപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
സൊമോട്ടയുടെ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഓർഡർ വിതരണം ചെയ്യുന്നതിനായി പോകുന്നത് വീഡിയോയിൽ കാണാം. ഡെലിവറി ബോയിയുടെ ബൈക്കിലെ പെട്രോൾ തീർന്നതിനെ തുടർന്ന് ഇയാൾ തന്റെ ബൈക്ക് അവിടെ ഉപേക്ഷിച്ച് ഓർഡർ വിതരണം ചെയ്യുന്നതിനായി കുതിരപ്പുറത്ത് പുറപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വഴിയിൽ കണ്ടുമുട്ടിയവർ കാരണം ചോദിച്ചപ്പോൾ, പെട്രോൾ പമ്പിലെ നീണ്ട ക്യൂ കാരണം ബൈക്കിൽ പെട്രോൾ നിറയ്ക്കാൻ സമയമെടുക്കുമെന്നതിനാൽ കുതിരയുടെ സഹായം തേടുകയായിരുന്നുവെന്ന് ഇയാൾ പറയുന്നുണ്ട്. ഹിറ്റ് ആൻഡ് റൺ കേസിൽ ഏഴ് ലക്ഷം രൂപ വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കാവുന്ന പുതിയ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ നടപ്പാക്കിയ പശ്ചാലത്തിലാണ് സമരമുണ്ടായത്. ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്ക് കാരണം പെട്രോൾ ക്ഷാമം ഉണ്ടാവുകയായിരുന്നു.
Keywords: News, National, Zomato, Deliver Food, Hyderabad, Truck, Strike, Petrol, Video, Report, Zomato Executive Rides Horse to Deliver Food in Hyderabad, Goes Viral Amid Petrol Pump Crisis.
< !- START disable copy paste -->

#Hyderabadi Bolde Kuch bhi Kardete 😅
— Arbaaz The Great (@ArbaazTheGreat1) January 2, 2024
Due To Closure of #PetrolPumps in Hyderabad, A Zomato Delivery boy came out to deliver food on horse at #Chanchalgudaa near to imperial hotel.#Hyderabad #ZomatoMan #DeliversOnHorse#TruckDriversProtest pic.twitter.com/UUABgUPYc1
വഴിയിൽ കണ്ടുമുട്ടിയവർ കാരണം ചോദിച്ചപ്പോൾ, പെട്രോൾ പമ്പിലെ നീണ്ട ക്യൂ കാരണം ബൈക്കിൽ പെട്രോൾ നിറയ്ക്കാൻ സമയമെടുക്കുമെന്നതിനാൽ കുതിരയുടെ സഹായം തേടുകയായിരുന്നുവെന്ന് ഇയാൾ പറയുന്നുണ്ട്. ഹിറ്റ് ആൻഡ് റൺ കേസിൽ ഏഴ് ലക്ഷം രൂപ വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കാവുന്ന പുതിയ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ നടപ്പാക്കിയ പശ്ചാലത്തിലാണ് സമരമുണ്ടായത്. ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്ക് കാരണം പെട്രോൾ ക്ഷാമം ഉണ്ടാവുകയായിരുന്നു.
Keywords: News, National, Zomato, Deliver Food, Hyderabad, Truck, Strike, Petrol, Video, Report, Zomato Executive Rides Horse to Deliver Food in Hyderabad, Goes Viral Amid Petrol Pump Crisis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.