Granted Bail | രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്ത കേസില്‍ സീ ന്യൂസിന്റെ രോഹിത് രഞ്ജന് ജാമ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ സംപ്രേഷണം ചെയ്തെന്ന കേസില്‍ നോയിഡ പൊലീസ് അറസ്റ്റ് ചെയ്ത സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന് ജാമ്യം ലഭിച്ചു. ചോദ്യം ചെയ്യലിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ രഞ്ജനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആയതിനാല്‍ വിട്ടയച്ചതായി ഗൗതം ബുദ്ധ നഗര്‍ പൊലീസ് അറിയിച്ചു.
                     
Granted Bail | രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്ത കേസില്‍ സീ ന്യൂസിന്റെ രോഹിത് രഞ്ജന് ജാമ്യം

ഗാസിയാബാദിലെ ഇന്ദിരാപുരം ഏരിയയിലുള്ള രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഢ് പൊലീസില്‍ നിന്നുള്ള സംഘം നേരത്തെ എത്തിയിരുന്നു. രാജസ്താനിലും ഛത്തീസ്ഗഡിലും ഇദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ദേവേന്ദ്ര യാദവ് റായ്പൂരിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍, മതവിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ക്ഷുദ്രപ്രവൃത്തികള്‍, മനഃപൂര്‍വമായ അവഹേളനം, പൊതുജനങ്ങള്‍ക്ക് ഭയമോ ഭീതിയോ ഉണ്ടാക്കാനുള്ള ഉദ്ദേശ്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.

ഛത്തീസ്ഗഡ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ യുപി പൊലീസിനോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിച്ച് രഞ്ജന്‍ ട്വിറ്റ് ചെയ്തു. 'ലോകല്‍ പൊലീസിനെ അറിയിക്കാതെ, എന്നെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസ് വീട്ടുവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. ഇത് നിയമപരമാണോ?', എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍, 'അറിയിക്കണമെന്ന് നിയമം' ഇല്ലെന്ന് റായ്പൂര്‍ പൊലീസ് പ്രതികരിച്ചു. കോടതിയുടെ അറസ്റ്റ് വാറണ്ട് പൊലീസ് സംഘം അദ്ദേഹത്തെ കാണിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതിയില്‍ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പിന്നീട്, ഛത്തീസ്ഗഡിലെയും ഉത്തര്‍പ്രദേശിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കസ്റ്റഡി തര്‍ക്കം വെളിപ്പെടുത്തുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

പാര്‍ടി നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രത്യേക ടിവി വാര്‍ത്താ വിഭാഗത്തില്‍ രഞ്ജന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഞായറാഴ്ച ടിവി ചാനലിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനും കോലം കത്തിച്ചതിനും 19 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നോയിഡയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്ഷമാപണവുമായും അദ്ദേഹം രംഗത്തുവന്നിരുന്നു. 'ഇന്നലെ, ഞങ്ങളുടെ ഡെയ്ലി ന്യൂസ് അനാലിസിസ് ഷോയില്‍, ഉദയ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തെറ്റായ സന്ദര്‍ഭത്തിലാണ് കാണിച്ചത്, ഇത് ഒരു മനുഷിക പിശകാണ്, ഞങ്ങളുടെ ടീം മാപ്പ് ചോദിക്കുന്നു, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,' രഞ്ജന്‍ ട്വീറ്റ് ചെയ്തു.

Keywords:  Latest-News, National, Top-Headlines, Bail, Rahul Gandhi, Arrested, Court, Police, Zee News Anchor Rohit Ranjan, Zee News Anchor Rohit Ranjan Granted Bail Over 'Doctored Video' of Rahul Gandhi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia