ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ യുവരാജിന് അവസരം നഷ്ടപ്പെട്ടതിന് പിന്നില്‍ ധോണിയെന്ന് പിതാവ്

 


മുംബൈ: (www.kvartha.com 16/02/2015) സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവ് രാജ് സിങിന് ലോകകപ്പ് ടീമില്‍ അവസരം നഷ്ടപ്പെട്ടതിന് പിന്നില്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെന്ന് പിതാവ് യോഗ് രാജ് സിങ്. ധോണിക്ക് യുവ് രാജുമായി അത്ര നല്ല ബന്ധമല്ലെന്നും യോഗ് രാജ് സിങ് വ്യക്തമാക്കി.

മകനുമായി ധോണിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതില്‍ തനിക്ക് ഇടപെടാന്‍ കഴിയില്ല. യുവിക്ക് ദൈവം നീതി കൊടുക്കും. ധോണിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് തന്റെ പ്രാര്‍ത്ഥന. എന്നാല്‍ ധോണിയുടെ ഇത്തരം പെരുമാറ്റം വളരെ വേദനാജനകമാണെന്ന് യോഗ് രാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എല്ലാ പിതാക്കളെയും പോലെത്തന്നെ തന്റെ പിതാവിനും തനിക്ക് ലോകകപ്പില്‍ അവസരം നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെന്ന് യുവ് രാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. താന്‍ എപ്പോഴും ആസ്വദിച്ചാണ് മഹിക്ക് (ധോണിക്ക്) കീഴില്‍ കളിക്കുന്നത്. ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും യുവി ട്വീറ്റ് ചെയ്യുന്നു.

ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ യുവരാജിന് അവസരം നഷ്ടപ്പെട്ടതിന് പിന്നില്‍ ധോണിയെന്ന് പിതാവ്ലോകകപ്പ് ടീമില്‍ നിന്ന് യുവ് രാജ് സിങ്ങിനെ ഒഴിവാക്കിയത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടി മികച്ച ഫോമിലായിരുന്നു യുവ് രാജ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ യുവി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ലോകകപ്പില്‍  ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും യുവി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിങ്കളാഴ്ച നടന്ന ഐ.പി.എല്‍ താര ലേലത്തില്‍ 16 കോടിയുടെ റെക്കോര്‍ഡ് വില നല്‍കിയാണ് യുവ് രാജിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞതവണ 14 കോടിക്ക് ബാംഗ്‌ളൂരായിരുന്നു അദ്ദേഹത്തെ ലേലത്തില്‍ പിടിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Yuvraj Singh covers up after father Yograj slammed MS Dhoni, Mumbai, Twitter, Son, World Cup, Bangalore, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia