ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ യുവാവ് സ്വയം തീകൊളുത്തി ബിഎസ്പി നേതാവിനെ കെട്ടിപ്പിടിച്ചു

 


ലഖ്‌നൗ: ചാനല്‍ സംവാദത്തിനിടയില്‍ യുവാവ് സ്വയം തീകൊളുത്തി സമീപത്തുണ്ടായിരുന്ന ബിഎസ്പി നേതാവിനെ കെട്ടിപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ പട്ടണത്തിലായിരുന്നു സംഭവം. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദൂരദര്‍ശന്‍ സം പ്രേഷണം ചെയ്യുന്ന 'ജന്മത് 2014' എന്ന പരിപാടിക്കിടയിലായിരുന്നു സംഭവം.

തിക്കോണിയ പാര്‍ക്കിലായിരുന്നു ദൃശ്യങ്ങള്‍ ലൈവായി സം പ്രേഷണം ചെയ്തിരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പെട്ടെന്നായിരുന്നു യുവാവ് പെട്രോള്‍ സ്വയം ദേഹത്തൊഴിച്ച് തീകൊളുത്തിയത്. ഉടനെ ഇയാള്‍ സമീപത്തുണ്ടായിരുന്ന ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കമറുസാമ ഫൗജിയുടെ നേരെ തിരിയുകയും അദ്ദേഹത്തെ കെട്ടിപിടിക്കുകയുമായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ യുവാവ് സ്വയം തീകൊളുത്തി ബിഎസ്പി നേതാവിനെ കെട്ടിപ്പിടിച്ചുമാവൂ ജില്ലയിലെ ദുര്‍ഗേഷാണ് സ്വയം തീകൊളുത്തിയത്. ഇയാള്‍ക്ക് 95 ശതമാനം പൊള്ളലേറ്റു. കമറുസാമ ഫൗജിക്ക് 75 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്.

SUMMARY: Lucknow: A youth set himself on fire and embraced a BSP leader in Uttar Pradesh's Sultanpur town during a live TV debate on the Lok Sabha election, police said Tuesday.

Keywords: Kamruzzama Fauji, Sultanpur, Youth, Fire, BSP, Uttar Pradesh, Elections 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia