വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ ഭാര്യയെ തീവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

 


മധുര: (www.kvartha.com 09.08.2021) വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ ഭാര്യയെ തീവച്ചു കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. സംഭവത്തില്‍ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയിലെ എഞ്ചിനീയറായ എസ് ജ്യോതി മണിയെന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മധുര ആവണിയാപൂരം റിംഗ്റോഡിന് സമീപം കുറ്റിക്കാട്ടില്‍ നിന്നും കത്തിക്കരിഞ്ഞ രീതിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇത് 21 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനി ഗ്ലാഡിസ് റാണിയുടെതാണെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബക്കാര്‍ എതിര്‍ത്തിട്ടും പൊലീസ് സംരക്ഷണത്തില്‍ ജ്യോതി മണിയും, ഗ്ലാഡിസ് റാണിയും വിവാഹിതരായത്. ഇവര്‍ വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് സമയനെല്ലൂര്‍ ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ ഭാര്യയെ തീവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹത്തിന് ശേഷം പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച് ചര്‍ച നടത്തിയിരുന്നു. തുടര്‍ന്ന് പുതുദമ്പതികള്‍ റാണിയുടെ ഷോലവണ്ടത്തെ വീട്ടില്‍ താമസിച്ചു. ബുധനാഴ്ച രാവിലെ ഇരുവരും പഠിച്ച കോളജില്‍ നിന്നും സെര്‍ടിഫികെറ്റ് വാങ്ങാന്‍ എന്ന് പറഞ്ഞ് ഇരുവരും ഇറങ്ങി.

എന്നാല്‍ ഇവര്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ ഷോലവണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ജ്യോതി മണിയെ പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗ്ലാഡിസിനെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത് സമ്മതിച്ചത്. എന്താണ് കൊലപാതകത്തിന് പ്രേരണ എന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്.

Keywords:  News, National, Tamilnadu, Murder, Case, Police, Top-Headlines, Young woman found dead in Madurai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia