ഉത്തര്‍പ്രദേശില്‍ കോവിഡ് കുതിക്കുന്നു; 45 ദിവസത്തെ മാഘ് മേളയ്ക്കും പുണ്യസ്നാനത്തിനും മുഖ്യമന്ത്രി യോഗിയുടെ അനുമതി

 


ലക്‌നൗ: (www.kvartha.com 13.01.2022) രാജ്യത്തുടനീളം കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ പടരുമ്പോള്‍, ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍കാര്‍ പ്രയാഗ്രാജില്‍ ഒരു 'മാഘ് മേള'യുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായി റിപോര്‍ട്. ലക്ഷക്കണക്കിന് ഭക്തര്‍ വെള്ളിയാഴ്ച അവിടെ പുണ്യസ്നാനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മേള ഒഴിവാക്കണമെന്ന് അയല്‍സംസ്ഥാനമായ ഉത്തരാഖണ്ഡ് സൂചന നല്‍കിയെങ്കിലും യോഗി ആതിഥ്യനാഥ് അത് അംഗീകരിച്ചില്ല. പ്രയാഗ്രാജിലെ മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് മകരസംക്രാന്തിക്ക് മുന്നോടിയായാണ് ഭക്തര്‍ പുണ്യസ്നാനം നടത്തുന്നത്.

രോഗലക്ഷണങ്ങളുള്ളവരോ, രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവരോ മേളയില്‍ പങ്കെടുക്കരുതെന്ന് സര്‍കാര്‍ നിര്‍ദേശം നല്‍കി, യുപി തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് സര്‍കാര്‍ മേളയ്ക്ക് അനുമതി നല്‍കിയത്. അതേസമയം കോവിഡ് വ്യാപകമായതിനാല്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഹിന്ദുവിശ്വാസികള്‍ പങ്കെടുക്കുന്ന വാര്‍ഷിക ഉത്സവമായ, ഹരിദ്വാറിലെ ഗംഗാ സ്നാനം ഉത്തരാഖണ്ഡ് നിരോധിച്ചു.

ഉത്തര്‍പ്രദേശില്‍ കോവിഡ് കുതിക്കുന്നു; 45 ദിവസത്തെ മാഘ് മേളയ്ക്കും പുണ്യസ്നാനത്തിനും മുഖ്യമന്ത്രി യോഗിയുടെ അനുമതി

എന്നാല്‍ കോവിഡ് പ്രോടോകോള്‍ നിലവിലുള്ള ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. 'മാസ്‌കുകള്‍ പോലുള്ള മുന്‍കരുതലുകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഹോര്‍ഡിംഗുകള്‍ ഞങ്ങള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് ടീമുകള്‍ മേള നടക്കുന്ന സ്ഥലത്തുണ്ട്. മേളയ്ക്ക് വരുന്ന എല്ലാവരും വാക്‌സിനേഷന്‍ സെര്‍ടിഫികറ്റുകളോ ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപോര്‍ടുകളോ ഹാജരാക്കണം. വേദിയിലും പരിശോധനയ്ക്കുള്ള വ്യവസ്ഥകളുണ്ട്'- മാഘ് മേള ക്രമീകരണങ്ങളുടെ ചുമതലയുള്ള ഹെല്‍ത് ഓഫീസര്‍ ജയ് കിഷന്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന ദ്രുതഗതിയിലുള്ള ഗ്രൗന്‍ഡ് അസെസ്‌മെന്റില്‍ കുറച്ച് പേര്‍ മാസ്‌ക് ധരിച്ചതായും പലരും വേദിയില്‍ എത്തുമ്പോള്‍ ഗംചയോ സ്‌കാര്‍ഫോ ഉപയോഗിച്ച് മുഖം മറയ്ക്കുന്നതായും കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ പുതിയ കേസുകളില്‍ 3,600 ശതമാനം വര്‍ധനവാണ് ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന 45 ദിവസത്തെ പരിപാടിയായ 'മാഘ് മേള', രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിനിടയില്‍ ഒരു സൂപെര്‍-സ്‌പ്രെഡിന് വഴിവെയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Keywords:  Lucknow, News, National, COVID-19, Chief Minister, Yogi Adityanath, Yogi Adityanath's Appeal As UP Allows Mass Holy Dip Amid Covid Surge. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia