ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 2 ഉപമുഖ്യമന്ത്രിമാരടക്കം 52 മന്ത്രിമാർ
Mar 25, 2022, 16:24 IST
ലക്നൗ: (www.kvartha.com 25.03.2022) ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവർ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ എത്തിയിരുന്നു. ചടങ്ങ് വീക്ഷിക്കാൻ വൻജനാവലിയാണ് തടിച്ചുകൂടിയത്. ഇതോടെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരമേൽക്കുന്ന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി യോഗി മാറി.
വൈകീട്ട് നാല് മണിയോടെ തുടങ്ങിയ പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 52 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു. രണ്ട് ഉപമുഖ്യമന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും അടങ്ങിയതാണ് മന്ത്രിസഭാ. കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പതക് എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.
വ്യാഴാഴ്ച ലോക്ഭവനിൽ നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥിനെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘുവർ ദാസും ഈ ചടങ്ങിൽ നിരീക്ഷകരായി പങ്കെടുത്തു. യോഗി സർകാരിനായി വെള്ളിയാഴ്ച സംസ്ഥാനത്തെ നൂറിലധികം ക്ഷേത്രങ്ങളിൽ ബിജെപി പ്രവർത്തകർ പ്രാർഥനകൾ നടത്തി.
Keywords: News, National, Top-Headlines, Uttar Pradesh, Yogi Adityanath, Chief Minister, Prime Minister, BJP, Lucknow, Government, Chief Minister of Uttar Pradesh, Prime Minister of India, Yogi Adityanath sworn in as Uttar Pradesh Chief Minister for second term. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.