യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു; മര്‍ദിച്ചുവെന്നും റോഡിലൂടെ വലിച്ചിഴച്ചെന്നും ആരോപണം

 


ഡെല്‍ഹി: (www.kvartha.com 11.08.2015) മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ എഎപി നേതാവുമായ യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി ബില്ലിനെതിരെ ഡെല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നടന്ന കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴച്ചു.

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ട്രാക്ടര്‍ യാത്ര നടത്തി പ്രതിഷേധിക്കാനായിരുന്നു സ്വരാജ് അഭിയാന്‍ എന്ന സംഘടന തീരുമാനിച്ചിരുന്നത്. ഇതിനായി ട്രാക്ടര്‍ സഹിതം ജന്ദര്‍ മന്ദിറില്‍ പ്രവേശിച്ചപ്പോഴായിരുന്നു അറസ്റ്റ്. കഴിഞ്ഞ രാത്രി മുഴുവനും യാദവ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചതിനാണ് അദ്ദേഹത്തെ പോലീസ് അവിടെ നിന്നും വലിച്ചിഴച്ച് നീക്കിയത്.

സമാധാനപരമായി പ്രതിഷേധം നടത്തിക്കൊണ്ടിരുന്നപ്പോള്‍ പോലീസെത്തി കര്‍ഷകരെ പിരിച്ചുവിട്ട ശേഷം തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് യാദവ് പറഞ്ഞു. നിയമപരമല്ലാത്ത അറസ്റ്റായിരുന്നു അതെന്നും  തങ്ങള്‍ ചെയ്ത കുറ്റമെന്തെന്നോ അറസ്റ്റ് ചെയ്തതെന്തിനെന്നോ പോലീസുകാര്‍ പറഞ്ഞിരുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധിച്ചുകൂടെ എന്നും അദ്ദേഹം ചോദിച്ചു. തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കീറിയ വസ്ത്രവുമായി നില്‍ക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഡെല്‍ഹി പോലീസിന്റെ നടപടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. സമാധാനപരമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും കെജ് രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
മുന്‍ എ.എ.പി അംഗം പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള നേതാക്കളും പോലീസ് സ്‌റ്റേഷനിലെത്തി അറസ്റ്റിനെ കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രശാന്ത് ഭൂഷണും പോലീസും തമ്മില്‍ വാഗ്വാദമുണ്ടാവുകയും സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.

യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു; മര്‍ദിച്ചുവെന്നും റോഡിലൂടെ വലിച്ചിഴച്ചെന്നും ആരോപണം

Also Read:
എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതയായ യുവതി മരിച്ചു

Keywords:  Yogendra Yadav arrested, Complains of being 'beaten up', Allegation, Prime Minister, Police, Twitter, Custody, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia