ന്യൂഡല്ഹി: (www.kvartha.com 07.11.2016) വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ തൃശൂര്‍ ജില്ല സെക്രട്ടറി കെ രാധാകൃഷണനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കെ രാധാകൃഷ്ണന്‍ വിഷയത്തില്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിപിഎമ്മുകാര്‍ കേസ് ഒതുക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
സിപിഎമ്മിന്റെ നിലപാട് ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നാണ്. പേരു വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അവര്‍ പറഞ്ഞു.
കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിക്കുമ്പോഴായിരുന്നു രാധാകൃഷ്ണന്‍ ഇരയുടെയും ഭര്‍ത്താവിന്റേയും പേര് പറഞ്ഞത്. ആരോപണ വിധേയനായ ജയന്തന്റെ പേര് പരസ്യപ്പെടുത്താമെങ്കില്‍ അത് ഉന്നയിച്ചവരുടെ പേര് പറയുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനോട് മന്ത്രി കെകെ ഷൈലജയും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
SUMMARY: New Delhi: CPM politburo member Brinda Karat said it was not right on the part of Thrissur district secretary K Radhakrishnan to identify the Wadakkencherry gang rape victim by her name.
Keywords: Brinda Karat, CPM, K Radhakrishnan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.