ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മികച്ച ഭരണം കാഴ്ച വെക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്തെത്തി. 20,000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുകയും വൈദ്യുതി നിരക്ക് പകുതിയാക്കി കുറയ്ക്കുകയും ചെയ്ത നടപടി ഒരു തരത്തില്‍ അഴിമതിയാണെന്ന് ചേതന്‍ ഭഗത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചേതന്‍ ഭഗത് തന്റെ അഭിപ്രായപ്രകടനം നടത്തിയത്.
ആം ആദ്മി പാര്‍ട്ടി സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കാം. എന്നാല്‍ സംസ്ഥാനത്തിന്റെ പണമാണ് അവരിപ്പോള്‍ നിയന്ത്രിക്കുന്നത്. രാഷ്ട്രീയമായി വളരെ വേഗത്തില്‍ വളരാനാവര്‍ ആഗ്രഹിക്കുന്നു. പണം ചിലവഴിക്കുന്ന അവരുടെ രീതിയെ നിരീക്ഷിക്കേണ്ടതാണ് ചേതന്‍ ഭഗത് വ്യക്തമാക്കി.
ദീര്‍ഘകാല ദേശീയ താല്പര്യങ്ങളെ അവഗണിച്ച് ചെറിയ സമയത്തിനുള്ളില്‍ രാഷ്ട്രീയ അടിത്തറയ്ക്കുവേണ്ടി പദ്ധതികള്‍ നടപ്പിലാക്കുന്നതും ഒരു തരത്തില്‍ അഴിമതിയാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചു.
ഓഡിറ്റ് നടത്തുന്നതിന് മുന്‍പ് തന്നെ വൈദ്യുത നിരക്ക് വെട്ടിക്കുറച്ച നടപടിയും ശരിയായില്ലെന്ന് ഭഗത് പറഞ്ഞു. ജനക്ഷേമവും സാമ്പത്തും സമാന്തരമായി കൊണ്ടുപോകാനാണ് ഏതൊരു സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും ഭഗത് ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചേതന്‍ ഭഗതിന്റെ ട്വീറ്റിനെതിരെ നൂറുകണക്കിന് എ.എ.പി അനുകൂലികളാണ് രംഗത്തെത്തിയത്. ചേതനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഇതോടെ ചേതന്‍ ഭഗത് ഇങ്ങനെ ട്വീറ്റ് ചെയ്തു. ഓ... എ.എ.പിയെ പിന്തുണക്കുന്നവരും ഇവിടെയുണ്ടല്ലെ? വളരെ നന്നായി. ഒരു ചെറിയ വിമര്‍ശനം നടത്തിയപ്പോഴേക്കും ഞാന്‍ പെട്ടെന്ന് വിഢിയും വിവരമില്ലാത്തവനും കൊള്ളരുതാത്തവനുമായി മാറി!!!!
SUMMARY: New Delhi: Popular writer Chetan Bhagat has lashed out at the Aam Aadmi Party government in Delhi for handing out sops in the form of 20,000 litres free water supply and huge subsidies on electricity bills, saying this was "also a form of corruption".
Keywords: Chethan Bhagath, Writer, AAP, Delhi, Kejriwal, Corruption,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.