Theatre Day | മാർച്ച് 27 ലോക നാടക ദിനം: കലാകാരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകൾ അറിയാം!

 


ന്യൂഡെൽഹി: (KVARTHA) എല്ലാ വർഷവും മാർച്ച് 27 ലോക നാടക ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ കലകളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള മികച്ച മാധ്യമമായാണ് നാടകത്തെ കണക്കാക്കുന്നത്. നാടക കലാകാരന്മാരും നാടക എഴുത്തുകാരും പ്രശസ്തമായിരുന്നു എന്നും. നാടക കലയെ മഹത്വവത്കരിക്കുന്നതിനൊപ്പം നാടക കലാകാരന്മാരെ പ്രോത്സാഹനത്തിനും അവർക്ക് പിന്തുണ നൽകാനും കൂടിയാണ് നാടക ദിനം.

Theatre Day | മാർച്ച് 27 ലോക നാടക ദിനം: കലാകാരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകൾ അറിയാം!

പലരും നാടകത്തെ വെറും വിനോദം മാത്രമായിട്ടാണ് കരുതുന്നത്, എന്നാൽ ഇതോടൊപ്പം നാടകങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു. 1961-ൽ ഇൻ്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടാണ് ലോക നാടക ദിനത്തിന് തുടക്കം കുറിച്ചത്. യുനെസ്‌കോയുടെ കീഴിൽ ലോകത്ത് നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇൻ്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട്.

ഓൺലൈൻ പ്ലാറ്റുഫോമുകൾ ലോകം മുഴുവൻ പടർന്നു പന്തലിച്ചപ്പോഴും തലമുറകൾ കൈമാറി വന്ന നാടക കലയുടെ പ്രാധാന്യം മനസിലാക്കി തരുന്നു ഈ ദിനം. കലാവൈഭവങ്ങൾ കൊണ്ട് കാണികളുടെ മനസ് കീഴടക്കും നാടക വേദികൾ വെറും കഥകൾ മാത്രമല്ല. കലാകാരൻമാർ കലാ വിരുന്നൊരുക്കും വേദിയാണ് നാടകം. ഓരോ വർഷത്തേയും നാടക ദിനത്തിൽ പ്രശസ്ത വ്യക്തികൾ നാടക ദിന സന്ദേശം അറിയിക്കും. 1962-ൽ പ്രശസ്ത നാടകകൃത്ത് ജീൻ കോക്റ്റോ ലോക നാടക ദിനത്തിന് ആദ്യ സന്ദേശം എഴുതി. നാടക ദിനത്തിലെ പ്രസക്തിയും മഹത്വവുമാണ് ആ സന്ദേശം വ്യക്തമാക്കുന്നത്. ഏറ്റവും പ്രാചീനമായ കലാരൂപങ്ങളിലൊന്നാണ് നാടകം.
 
Theatre Day | മാർച്ച് 27 ലോക നാടക ദിനം: കലാകാരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകൾ അറിയാം!

പ്രേക്ഷകരും അഭിനേതാക്കളും നേർക്കുനേർ ഉള്ള സംവദിക്കലാണ് നാടകകല. നാടകത്തിൽ എഴുത്ത്, സാഹിത്യം, അഭിനയം, സംഗീതം, ചിത്രകല, ഇങ്ങനെ വെവ്വേറെ കലകൾ ഉൾപ്പെടുന്നുണ്ട്. നിലവിൽ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായി ലോക നാടകവേദി ഇന്ന് ഉയർന്നിട്ടുണ്ട്. കലാകാരന്മാര്‍ക്ക് അവരുടെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ ലോക നാടക ദിനത്തിലൂടെയും സൃഷ്ടിക്കപ്പെടുന്നത്. പ്രേക്ഷകരോട് നേരിട്ടുള്ള ഈ കലാ വിസ്മയം പണ്ട് മുതലേ ജനകീയ പ്രശസ്തി നേടിയിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാലും എന്ത് മാത്രം പുരോഗമനം വന്നാലും പ്രാചീനം കാലം മുതലേ തുടക്കം കുറിച്ച ഈ കലാരൂപം എന്നും നില നിർത്തണം. അതിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാനുള്ള ദിനം കൂടിയാണ് നാടക ദിനം.

പ്രധാന വാര്‍ത്തകള്‍ നിങ്ങൾക്ക് ലഭിക്കാന്‍ വാട്സ് ആപ് ചാനലില്‍ അംഗമാകാം. ചാനലിൽ 🔔 (Bellbutton) അമർത്താൻ മറക്കരുത്

Keywords: News, National, New Delhi, World Theatre Day, History, Significance, Special Days, People, Message,, Acting, World Theatre Day: History and Significance.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia