ന്യൂഡല്‍ഹി: കയര്‍ബോര്‍ഡ് സംഘടിപ്പിച്ച ലോക കയര്‍ മേള സമാപിച്ചു. ദില്ലി ഹാട്ട്, പ്രഗതി മൈതാന്‍, ഗോള്‍ഡാ ഘാനാ, ചേതനാലയ് എന്നിവിടങ്ങളിലാണ് മേള നടന്നത്. വിവിധ തരം കയര്‍ ഉല്‍പന്നങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രത്യേകതകള്‍ രാജ്യ തലസ്ഥാനത്തിനും ഉത്തരേന്ത്യക്കും പരിചയപ്പെടുത്തുന്നതിനും ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും വേണ്ടി ഇതാദ്യമായാണ് ലോക കയര്‍മേള നടത്തിയത്. പത്തു ദിവസം നീണ്ട മേള ആയിരങ്ങളെ ആകര്‍ഷിച്ചു.
മേള നടക്കുമ്പോള്‍ തന്നെ കയര്‍ ബോര്‍ഡ് വജ്രജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രോഫ പി. ജെ കുര്യന്‍, കേന്ദ്ര മാനവ വിഭവശേഷി വികനസ സഹമന്ത്രി ശശി തരൂര്‍, കേന്ദ്ര സഹമന്ത്രി എം.എച്ച്. മുനിയപ്പ, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രോഫ ജി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കും. ഇതിന്റെ പ്രകാശനം പി. ചിദംബരം കേരളത്തില്‍ നിര്‍വഹിക്കും.
വിദേശത്തു നിന്നെത്തിയ നാല്‍പതോളം വ്യാപാരികള്‍ പങ്കെടുത്ത ബയര്‍ സെല്ലര്‍ മീറ്റില്‍ 73 കോടിയുടെ വ്യാപാരം നടന്നതായി കയര്‍ ബോര്‍ഡ് അറിയിച്ചു. ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനു സംഘടിപ്പിച്ച എന്റര്‍പ്രണ്വേഴ്‌സ് മീറ്റില്‍ നൂറോളം സംരംഭകര്‍ പങ്കെടുത്തു. കയര്‍വുഡ്, ജിയോ ടെക്സ്റ്റയില്‍സ്, ചകിരിച്ചോര്‍ വളം, കയറില്‍ ഉണ്ടാക്കിയ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശവും സ്ത്രീ സംഗമവും രാജ്യത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്ത വിവിധ സെമിനാറുകളും മേളയുടെ ഭാഗമായി നടന്നു.
മേള ബോര്‍ഡിന്റെ ചരിത്രത്തില്‍ വഴിത്തിരിവായെന്ന് ചെയര്‍മാന്‍ പറഞ്ഞു. മേള സന്ദര്‍ശിച്ചവരുടെ പേരുകള്‍ നറുക്കിട്ട് സമ്മാനങ്ങള്‍ നല്‍കും. ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
വിവിധ സ്ഥലങ്ങളിലെ മേളകള്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ കെ.വി. തോമസ്, പി.സി. ചാക്കോ എം.പി. പ്രോഫ ജി. ബാലചന്ദ്രന്‍ എന്നിവരും സമാപന സമ്മേളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരും ഉദ്ഘാടനം ചെയ്തു. മല്‍സര വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന 'കയര്‍ക്രാന്തി എക്‌സ്പ്രസ്' കയര്‍ റോഡ് ഷോ ശ്രദ്ധേയമായി. റോഡ് ഷോ രാജ്യ തലസ്ഥാനത്തെത്തിയപ്പോള്‍ കാണാന്‍ എത്തിയത് നിരവധിയാളുകളാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ റോഡ് ഷോ ഇതിനകം 12 ലക്ഷം കണ്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: National, Pranab Mukherji, Inauguration, P. Chithambaram, World coir mela in Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.