വിവാഹവേദിയിലും വരൻ മടിയിൽ ലാപ്ടോപുമായി 'വർക് ഫ്രം ഹോം'; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി വിഡിയോ
Jul 25, 2021, 15:33 IST
ന്യൂഡെൽഹി: (www.kvartha.com 25.07.2021) പലപ്പോഴും വിവാഹവേദിയിൽ നടക്കുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിലൊരു വിഡിയോ തന്നെയാണ് സൈബർ ലോകത്ത് ഇപ്പോൾ ചിരിപടർത്തുന്നത്.
ഈ കോവിഡ് കാലത്ത് വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ ഇവിടെ വിവാഹ വേദിയിലിരുന്നുകൊണ്ടും ജോലി ചെയ്യുകയാണ് വരൻ.
വരനായി ഇരിക്കുമ്പോഴും ലാപ്ടോപില്‍ വര്‍ക് ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്.
വിവാഹ വേദിയിൽ മടിയിൽ ലാപ്ടോപുമായി ഇരുന്ന് ജോലിചെയ്യുന്ന വരനെ കണ്ട് വധുവും ബന്ധുക്കളുമൊക്കെ ചിരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി.
Keywords: News, New Delhi, India, National, Wedding, Marriage, Viral, Social Media, Grooms, ‘Work from wedding’: Video of groom with laptop at mandap goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.