യുക്രൈനില്‍ നിന്ന് അവസാന ഇന്‍ഡ്യക്കാരനെയും ഒഴിപ്പിക്കുന്നതുവരെ സ്ലോവാക്യ വിടില്ല: കേന്ദ്രമന്ത്രി കിരണ്‍ റിജിജു
Mar 3, 2022, 12:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) യുക്രൈനില്‍ നിന്ന് അവസാന ഇന്‍ഡ്യക്കാരനെയും ഒഴിപ്പിക്കുന്നതുവരെ സ്ലോവാക്യ വിടില്ലെന്ന് കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സ്ലൊവാക്യയിലെത്തിയതാണ് കേന്ദ്ര നിയമമന്ത്രി. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈന്റെ അയല്‍രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രസര്‍കാര്‍ നിയോഗിച്ച നാല് പ്രത്യേക ദൂതന്മാരില്‍ ഒരാളാണ് റിജിജു.
സ്ലൊവാക്യന്‍ നഗരമായ കോസിസില്‍ ബുധനാഴ്ചയാണ് അദ്ദേഹം എത്തിയത്. യുക്രൈന്‍ അതിര്‍ത്തി കടന്ന് കോസിസിലെത്തിയ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുമായി മന്ത്രി സംസാരിച്ചു. 'എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുക എന്നതാണ് മുന്‍ഗണന. എല്ലാ ഇന്‍ഡ്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് സര്‍കാര്‍ എല്ലാവര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ നിര്‍ദേശമാണ്. യുദ്ധമേഖലയില്‍ ഉള്ളവര്‍ക്ക് ചില നിര്‍ബന്ധങ്ങളുണ്ട്. വെടിവയ്പും ബോംബാക്രമണവും നടക്കുന്നതിനാല്‍ നമ്മുടെ എംബസി ജീവനക്കാര്‍ക്ക് അവിടെ പോലും എത്താന്‍ പറ്റില്ല. അതുകൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഒഴിപ്പിക്കല്‍ അത്ര എളുപ്പമല്ല. സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും, ശ്രമങ്ങള്‍ തുടരും.'- മന്ത്രി അവരോട് പറഞ്ഞു.
നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ സര്‍കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന സന്ദേശം രക്ഷിതാക്കളെ അറിയിക്കണമെന്ന് റിജിജു വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. 'നമ്മുടെ പൗരന്മാരെ സുരക്ഷിതരാക്കാനും അവരെ എത്രയും വേഗം നാട്ടിലെത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വളരെ ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഏക രാജ്യം ഇന്‍ഡ്യയാണ്' അദ്ദേഹം പറഞ്ഞു.
യുക്രൈനില്‍ നിന്ന് സ്ലോവാക്യയിലെത്തിയ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ മുഖത്ത് വലിയ ആശ്വാസം കാണുന്നതില്‍ സന്തോഷമുണ്ട്, അവരെയെല്ലാം സ്ലോവാക്യയിലെ കോസിസിനടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 189 പേര്‍ ബുധനാഴ്ച രാത്രി ഇന്‍ഡ്യയിലേക്ക് പോയി- റിജിജു ട്വിറ്ററില്‍ കുറിച്ചു.
'ഹംഗറി, റൊമാനിയ, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് വ്യാഴാഴ്ച ഒമ്പത് വിമാനങ്ങള്‍ ഇന്‍ഡ്യയിലേക്ക് പോയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ആറ് വിമാനങ്ങള്‍ കൂടി ഉടന്‍ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തില്‍ 3000-ത്തിലധികം ഇന്‍ഡ്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരും,' -ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
മൊത്തം 17,000 ഇന്‍ഡ്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു. ശേഷിക്കുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ഓപറേഷന്‍ ഗംഗയ്ക്ക് കീഴിലുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. നാട്ടിലേക്ക് പോയ വിദ്യാര്‍ഥികളില്‍ മുമ്പ് കൈവിലെ ഇന്‍ഡ്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ചില ഇന്‍ഡ്യക്കാരും ഉള്‍പെടുന്നു.
Keywords: New Delhi, News, National, Minister, Ukraine, Indian, Won't leave till last Indian is evacuated from Ukraine: Rijiju in Slovakia.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.