തമിഴ്‌നാട്ടില്‍ ഡി എം കെ വിജയിച്ചതോടെ സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പിച്ച് യുവതി
May 3, 2021, 15:54 IST
ചെന്നൈ: (www.kvartha.com 03.05.2021) തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ വിജയിച്ചതോടെ സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പിച്ച് 32കാരിയായ യുവതി. രാമനാഥപുരം ജില്ലയിലെ മുതലമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. തന്റെ പാര്‍ടിയുടെ വിജയത്തിലാണ് സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പിച്ചത്.
ഡി എം കെയുടെ വിജയം ഉറപ്പായതോടെ യുവതി ക്ഷേത്രത്തിലെത്തി. കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ ക്ഷേത്രത്തിലേക്ക് കയറാനായില്ല. തുടര്‍ന്ന് ക്ഷേത്ര കവാടത്തില്‍ വച്ച് നാവ് മുറിച്ചതോടെ യുവതി തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Chennai, News, National, Woman, Party, Politics, Temple, Hospital, Woman's rare act to keep promise as DMK wins Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.