ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം പാരിതോഷികം

 


ചണ്ഡീഗഢ്: (www.kvartha.com 09/02/2015) ഹരിയാനയില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം മൃഗീയമായി കൊലപ്പെടുത്തി. രോഹ്തകിലാണ് സംഭവം. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം തൊട്ടടുത്ത വയലില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

നേപ്പാള്‍ സ്വദേശിനിയായ 28കാരിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
വയലില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ട യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ക്രൂര പീഡനത്തിനുശേഷം കൊല്ലപ്പെട്ടതാണെന്ന കാര്യം മലസിലാവുന്നത്. യുവതിയുടെ മലദ്വാരത്തില്‍ കല്ലുകളും സ്വകാര്യഭാഗത്ത് 16 സെന്റിമീറ്ററോളം നീളമുള്ള കമ്പും നിരവധി ഗര്‍ഭനിരോധന ഉറകളും തിരുകികയറ്റിയനിലയിലായിരുന്നു മൃതദേഹം.

തലയോട്ടി തകര്‍ന്ന നിലയിലും  മുഖം മൃഗങ്ങള്‍ കടിച്ചു വികൃതമാക്കിയ നിലയിലും ശ്വാസകോശവും ഹൃദയവും നഷ്ടപ്പെട്ട നിലയിലുമായിരുന്നു മൃതദേഹമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ രോഹ്തക് പി.ജി.ഐ.എം.എസ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍സ് വിഭാഗം മേധാവി എസ്.കെ.ധത്തെര്‍വാല്‍ വെളിപ്പെടുത്തി.

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം പാരിതോഷികംചിന്‍യോട് കോളനിയില്‍ സഹോദരിക്കൊപ്പം താമസിച്ചിരുന്ന യുവതിയെ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍  കാണാതാവുകയായിരുന്നു. ഇക്കാര്യം കാണിച്ച് സഹോദരി സ്‌റ്റേഷനില്‍ പരാതി നല്‍കിയരുന്നു. പരാതിയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ നാല് ദിവസത്തിനു ശേഷമാണ് മൃതദേഹം ജീര്‍ണിച്ച നിലയില്‍ വയലില്‍ നിന്നും കണ്ടെത്തിയത്.

അതേസമയം പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍
പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Woman raped, brutalized and murdered in Rohtak, Police, Compensation, Dead Body, Sisters, Complaint, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia