Woman Killed | 'മദ്യപിക്കാൻ പണം കടം ചോദിച്ചിട്ട് നൽകിയില്ല; യുവതിയെ അയൽവാസി കുത്തിക്കൊന്നു'

 


താനെ: (www.kvartha.com) മദ്യപിക്കാൻ പണം നൽകാത്തതിന് 44 കാരിയായ സ്ത്രീയെ അയൽവാസി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വൈശാലി മസ്ദൂദ് എന്ന യുവതിയാണ് മരിച്ചത്. മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ ഡോംബിവ്‌ലി പ്രദേശത്താണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി മൻപാഡ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.              

Woman Killed | 'മദ്യപിക്കാൻ പണം കടം ചോദിച്ചിട്ട് നൽകിയില്ല; യുവതിയെ അയൽവാസി കുത്തിക്കൊന്നു'

'പ്രതി മസ്ദൂദിൽ നിന്നോ മകനിൽ നിന്നോ മദ്യത്തിനായി പണം കടം വാങ്ങാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും യുവതിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. എന്നാൽ അവർ പണം നൽകാൻ വിസമ്മതിച്ചു. കുപിതനായ പ്രതി കത്തി പുറത്തെടുത്ത് യുവതിയെ നിരവധി തവണ കുത്തുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി കൊല്ലപ്പെടുകയും ആയിരുന്നു. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്', പൊലീസ് പറഞ്ഞു.

Keywords: Woman Killed By Neighbour For Refusing Money For Alcohol, National, Mumbai, News,Top-Headlines,Latest-News,Woman,Killed,Liquor,Murder,Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia