Found Dead | യുവതിയെ ആശുപത്രിയിലെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തി; മകളുടെ മൃതദേഹം കട്ടിലിനടിയിൽ

 


അഹ്‌മദാബാദ്: (www.kvartha.com) ഗുജറാതിലെ അഹ്‌മദാബാദിലെ ഭൂഭായ് പാർക്കിന് സമീപമുള്ള ആശുപത്രിയിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അമ്മയുടെ മൃതദേഹം ഓപ്പറേഷൻ തിയറ്ററിലെ അലമാരയിലും തുടർന്ന് മകളുടെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് ഇരുവരും ആശുപത്രിയിൽ എത്തിയതെന്ന് എസിപി മിലാപ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
            
Found Dead | യുവതിയെ ആശുപത്രിയിലെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തി; മകളുടെ മൃതദേഹം കട്ടിലിനടിയിൽ

സംഭവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിലെ അലമാരയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജീവനക്കാർ തുറന്ന് നോക്കിയപ്പോഴാണ് 30 വയസുകാരിയയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കട്ടിലിനടിയിൽ മകളുടെ മൃതദേഹവും കണ്ടെത്തി.

ഉടൻ ആശുപത്രി ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലോക്കൽ പൊലീസ് സ്ഥലത്തെത്തി. കൊലപാതകമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

Keywords: Woman Found Dead In Hospital Cupboard, Daughter Body Under Bed, National, News,Top-Headlines,Ahmedabad,Found Dead,Latest-News,hospital,Media,Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia