Accidental Death | 'സുഹൃത്ത് അബദ്ധത്തില്‍ പിടിച്ച് തള്ളി';മുംബൈയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ശുചീകരണ ജീവനക്കാരിക്ക് ദാരുണാന്ത്യം


മറ്റൊരാളും നാഗിനയ്‌ക്കൊപ്പം നിലതെറ്റി താഴേക്ക് വീഴാന്‍ പോയെങ്കിലും മറ്റുള്ളവര്‍ ചേര്‍ന്ന് വലിച്ചു കയറ്റിയതിനാല്‍ അപകടം കൂടാതെ രക്ഷപ്പെട്ടു
മുംബൈ: (KVARTHA) കെട്ടിടത്തിന്റെ (Building) മൂന്നാം നിലയില്‍നിന്നു വീണ് ശുചീകരണ ജീവനക്കാരിക്ക് (Cleaning Employ) ദാരുണാന്ത്യം (Dead). ഡോംബിവലിയിലെ ഗ്ലോബ് സ്റ്റേറ്റ് കെട്ടിടത്തിലെ ശുചീകരണ ജീവനക്കാരിയായ നാഗിനാ ദേവി മാഞ്ചിറാമാണ് (Nagina Devi Manjiram)മരിച്ചത്. സുഹൃത്ത് (Friend) അബദ്ധത്തില്‍ പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് താഴെ വീഴുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികളെ (Eye Witness) ഉദ്ധരിച്ച് പുറത്തുവരുന്ന റിപോര്‍ടുകള്‍ (Report) . അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും (CCTV Footage) പുറത്ത് വന്നിട്ടുണ്ട്.
DOMBIVALI | महाराष्ट्रातील डोंबिवलीमध्ये मित्रांसोबत मस्ती करताना एका महिलेला आपला जीव गमवावा लागला. खरं तर, ही महिला एका इमारतीच्या तिसऱ्या मजल्यावर बाजूला बसली होती. त्याचवेळी तिच्या सहकाऱ्याचा हात तिला लागला, त्यामुळे महिलेचा तोल गेला आणि ती खाली पडली. यामुळे महिलेचा मृत्यू… pic.twitter.com/ZVSPSQVRI0
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) July 17, 2024
തമാശയ്ക്ക് സുഹൃത്ത് ചെയ്ത പ്രവൃത്തിക്കിടെ കെട്ടിടത്തിനുള്ളിലെ നടുത്തളത്തിലേക്ക് മൂന്നാം നിലയില്‍ നിന്ന് യുവതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ കെട്ടിടത്തിലെ മൂന്നാം നിലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു നാഗിനാ ദേവി. നടുത്തളത്തിനു സമീപത്തെ ഉയരം കുറഞ്ഞ ചുമരിലിരിക്കുകയായിരുന്ന നാഗിനയുടെ മുന്നിലേക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചായുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതോടെ നില തെറ്റിയ നാഗിന നടുത്തളത്തിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും നാഗിനയ്‌ക്കൊപ്പം നിലതെറ്റി താഴേക്ക് വീഴാന്‍ പോയെങ്കിലും ഇയാളെ മറ്റുള്ളവര്‍ ചേര്‍ന്ന് വലിച്ചു കയറ്റിയതിനാല്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.