അസം മുഖ്യമന്ത്രിക്ക് പശുവിറച്ചി സമ്മാനമായി നൽകുമെന്ന് വാട്സ് ആപ് സ്റ്റാറ്റസ്; ബലി പെരുന്നാൾ ദിനത്തിൽ യുവതി അറസ്റ്റിൽ

 


ഗുവഹതി: (www.kvartha.com 22.07.2021) അസം മുഖ്യമന്ത്രിക്ക് പശുവിറച്ചി സമ്മാനമായി നൽകുമെന്ന് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ട യുവതി അറസ്റ്റിൽ. നൽബറി സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയ്ക്ക് സമ്മാനമായി പശുവിറച്ചി നൽകാൻ ആലോചിക്കുന്നുവെന്നായിരുന്നു സ്റ്റാറ്റസ്. അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.  

അസം മുഖ്യമന്ത്രിക്ക് പശുവിറച്ചി സമ്മാനമായി നൽകുമെന്ന് വാട്സ് ആപ് സ്റ്റാറ്റസ്; ബലി പെരുന്നാൾ ദിനത്തിൽ യുവതി അറസ്റ്റിൽ

കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് പ്രസ്തുത നിയമപ്രകാരം സംസ്ഥാനത്ത് ഒരാൾ അറസ്റ്റിലാകുന്നത്. കന്നുകാലികളുടെ അനധികൃത കൈമാറ്റവും ബീഫ് കച്ചവടം തടയാനും ലക്ഷ്യമിട്ട് 2021ലാണ് ബിൽ പാസാക്കിയത്. ഹിന്ദുക്കൾ, ജൈനർ, സിഖുകാർ തുടങ്ങി മാംസാഹാരം കഴിക്കാത്ത സമുദായക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ബീഫ് വാങ്ങുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തുന്നതാണ് ബിൽ. കൂടാതെ അമ്പലങ്ങൾക്കും ക്ഷേത്രങ്ങൾക്കും അഞ്ച് കിലോമീറ്റർ ചുറ്റളവിലും ബീഫ് വാങ്ങാനോ വിൽക്കാനോ പാടില്ല.  

ബുധനാഴ്ചയാണ് യുവതി ഒരു ചത്ത പശുവിന്റെ ചിത്രം വാട്സ് ആപ് സ്റ്റാറ്റസായി ഇട്ടത്. രണ്ടാമത്തെ സ്റ്റാറ്റസിൽ ചത്ത പശുവിന്റെ ഇറച്ചി മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകാൻ ആഗ്രഹമുണ്ടെന്നും യുവതി പറഞ്ഞിരുന്നു. ബലിപെരുന്നാൾ ദിനത്തിൽ തന്നെ ഇത്തരമൊരു സ്റ്റാറ്റസ് ഇട്ടതിലൂടെ യുവതി സമുദായ സ്പർദ്ധ വളർത്താനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുൻ ബിജെപി നേതാവിന്റെ മകളാണ് അറസ്റ്റിലായ യുവതി. 

SUMMARY: The woman on Wednesday had uploaded a photo of a dead cow on her WhatsApp status and in the second picture, she proposed to present the Chief Minister the meat of the animal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia