ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസ്: സാക്ഷിക്ക് കോടതി വളപ്പില്‍ കുത്തേറ്റു

 


ജോധ്പൂര്‍: (www.kvartha.com 14/02/2015) രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാംറാം ബാപ്പുവിനെതിരായ പീഡനക്കേസിലെ സാക്ഷിക്ക് കോടതി വളപ്പില്‍ കുത്തേറ്റു. ആശാറാമിനെതിരെ കോടതിയില്‍ സാക്ഷി പറയാനെത്തിയ രാഹുല്‍ ശര്‍മ്മ(ലാപ്‌ടോപ് ബാബ) എന്നയാളിനെയാണ് ജോധുപൂരിലെ കോടതി വളപ്പില്‍വെച്ച് അജ്ഞാതനായ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് പിടികൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളെ കുറിച്ചുള്ള  വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇത് മൂന്നാം തവണയാണ് ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസില്‍ കോടതിയില്‍ സാക്ഷി പറയാനെത്തുന്നവര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കേസിലെ മറ്റൊരു സാക്ഷിയും ആശാറാമിന്റെ മുന്‍ ഡ്രൈവറും പാചകക്കാരനുമായിരുന്ന അഖില്‍ ഗുപ്തയെയും സാക്ഷി പറയാനെത്തിയപ്പോള്‍ കോടതി വളപ്പില്‍ വെച്ച് അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചായിരുന്നു ഇയാള്‍ക്ക് നേരെ അജ്ഞാതര്‍ ആക്രമണം അഴിച്ചുവിട്ടത്. ആശാറാം കുറ്റക്കാരനെന്ന് തെളിയിക്കുന്നതിന് ഗുജറാത്തിലെ ഗാന്ധിനഗര്‍ കോടതിയില്‍ ഗുപ്ത നിര്‍ണായക തെളിവുകള്‍ കൈമാറുകയും മൊഴി നല്‍കുകയും ചെയ്തിരുന്നു. മറ്റൊരു സാക്ഷിയായ  ആശ്രമത്തിലെ ജോലിക്കാരന്‍ അമൃത് പ്രജാപതിയും  കഴിഞ്ഞ വര്‍ഷം ജൂണില്‍ വെടിയേറ്റ് മരിച്ചിരുന്നു.
ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസ്: സാക്ഷിക്ക് കോടതി വളപ്പില്‍ കുത്തേറ്റു
2013 ആഗസ്ത് പതിനഞ്ചിന് ജോധ്പുരിലെ ആശ്രമത്തില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആശാറാം ബാപ്പുവിനെതിരെയുള്ള കേസ്.

ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെയാണ് അപ്പൂപ്പനാകാന്‍ പ്രായമുള്ള ഇയാള്‍ പീഡിപ്പിച്ചത്. സംഭവം വിവാദമായതോടെ 2013 സപ്തംബറില്‍ ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഓട്ടോഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Witness in Asaram rape case stabbed in Jodhpur, Court, Police, Custody, Molestation, Gun attack, Killed, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia