Raj Kundra | 'ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു; വിടപറയേണ്ട സമയമായിരിക്കുന്നു'വെന്നും വ്യവസായി രാജ് കുന്ദ്ര; പിന്നാലെ ശില്‍പ ഷെട്ടിയുമായുളള വിവാഹമോചനത്തെ കുറിച്ചാണെന്ന് പ്രചാരണം; ഒടുവില്‍ വിശദീകരണം ഇങ്ങനെ!

 


മുംബൈ: (KVARTHA) നീലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് ജയില്‍മോചിതനായശേഷം പൊതുവേദികളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. 

മുഖം മറച്ചുള്ള മാസ്‌ക് ധരിച്ചാണ് അദ്ദേഹം പൊതുവെ ആളുകളുടെ മുന്നില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ മാസ്‌കിനോട് വിടപറഞ്ഞിരിക്കുകയാണ് താന്‍ എന്നകാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ് കുന്ദ്ര.

Raj Kundra | 'ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു; വിടപറയേണ്ട സമയമായിരിക്കുന്നു'വെന്നും വ്യവസായി രാജ് കുന്ദ്ര; പിന്നാലെ ശില്‍പ ഷെട്ടിയുമായുളള വിവാഹമോചനത്തെ കുറിച്ചാണെന്ന് പ്രചാരണം; ഒടുവില്‍ വിശദീകരണം ഇങ്ങനെ!

കഴിഞ്ഞ ദിവസം 'ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു' എന്ന് തുടങ്ങുന്ന ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരുന്നു. പിന്നാലെ ശില്‍പ ഷെട്ടിയുമായുളള വിവാഹമോചനത്തെ കുറിച്ചാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണമായിട്ടാണ് മാസ്‌ക് ഉപയോഗം നിര്‍ത്തിയെന്ന് വ്യക്തമാക്കി കുന്ദ്ര വീണ്ടും കുറിപ്പിട്ടിരിക്കുന്നത്.

'മുഖം മൂടിക്ക് വിട.... മാസ്‌കിനോട് വിടപറയേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി എനിക്ക് സംരക്ഷണമൊരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് യാത്ര ആരംഭിച്ചിട്ടുണ്ട്- രാജ് കുന്ദ്ര കുറിച്ചു.

രാജ് കുന്ദ്രയുടെ ജയില്‍ ജീവിതത്തെ ആസ്പദമാക്കി സിനിമയും ഒരുങ്ങുന്നുണ്ട്. 'യു. ടി 69' എന്നാണ് ചിത്രത്തിന്റെ പേര്. എസ് വി എസ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരുന്നു.

Keywords: Without mentioning wife Shilpa Shetty, Raj Kundra reveals they are 'SEPARATED', the internet tries to decode his cryptic message, Mumbai, News, Raj Kundra, Shilpa Shetty, Mask, Social Media, Divorce, Jail, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia