Currency | സമയപരിധി നീട്ടി, എന്നാൽ ഇനി 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ മാറ്റാനോ കഴിയില്ല! വിശദാംശങ്ങൾ അറിയാം
Oct 1, 2023, 10:03 IST
ന്യൂഡെൽഹി: (KVARTHA) 2000 രൂപ നോട്ടുകൾ മാറുന്നതിനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ശനിയാഴ്ച അറിയിച്ചിരുന്നു. എന്നിരുന്നാലും, ഒക്ടോബർ ഏഴിന് ശേഷവും 2,000 രൂപ നോട്ടുകൾ നിയമപരമായി തുടരും. നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇതുവരെ 2000 രൂപ നോട്ടുകളിൽ 96 ശതമാനവും തിരിച്ചെത്തി. ഈ വർഷം മെയ് 19 ന്, 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു.
നോട്ടുകൾ ബാങ്കുകൾ വഴി മാറാനാവില്ല
ഇതുവരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി നിക്ഷേപിക്കാനോ മാറ്റാനോ ആളുകൾക്ക് കഴിയുമായിരുന്നു എന്നാൽ ഒക്ടോബർ എട്ട് മുതൽ ബാങ്കുകൾ മുഖേന നോട്ടുകൾ മാറാൻ കഴിയില്ല. ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളോ മാറ്റിവാങ്ങലോ നിർത്തുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 19 ആർബിഐ ഓഫീസുകൾ വഴി ഒരു സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 ന്റെ നോട്ടുകൾ മാറ്റുന്നത് തുടരാം.
ഇന്ത്യാ പോസ്റ്റ് വഴിയും മാറാം
ആർബിഐയുടെ ഇഷ്യൂ ഓഫീസ് അകലെയാണെങ്കിൽ, ഇന്ത്യാ പോസ്റ്റ് വഴി 2000 രൂപയുടെ ബാങ്ക് നോട്ടുകൾ മാറ്റാവുന്നതാണ്. ഇതിനായി, ഉപഭോക്താക്കൾക്ക് അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്യുന്നതിനായി 19 ആർബിഐ ഇഷ്യൂ ഓഫീസുകളിലെ ഏതെങ്കിലും വിലാസത്തിൽ ഇന്ത്യ പോസ്റ്റ് വഴി 2000 രൂപയുടെ ബാങ്ക് നോട്ടുകൾ അയക്കാം. 2000 രൂപ നോട്ടുകൾ കാലതാമസമില്ലാതെ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ആർബിഐ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
Banks, Notes, RBI, Currency, Post, Finance, Deposit, Credit, Money, Will you be able to exchange, deposit 2000 notes in banks?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.