HC Verdict | മരിച്ചുപോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മരുമകള്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി
Apr 17, 2023, 20:07 IST
മുംബൈ: (www.kvartha.com) മരിച്ചുപോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മരുമകള്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച് വിധിച്ചു. ജീവനാംശം നല്‍കണമെന്ന മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തിലെ ന്യായാധികാരി ഗ്രാമ ന്യായാലയ (പ്രാദേശിക കോടതി) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് 38 കാരിയായ ശോഭ ടിഡ്കെ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കിഷോര്‍ സന്തിന്റെ സിംഗിള്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്ന ശോഭയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവര്‍ മുംബൈയിലെ സര്‍ക്കാര്‍ നടത്തുന്ന ജെജെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. ശോഭയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ കിഷന്റാവു ടിഡ്കെ (68), കാന്താഭായ് ടിഡ്കെ (60) എന്നിവര്‍ തങ്ങളുടെ മകന്റെ മരണശേഷം തങ്ങള്‍ക്ക് വരുമാന മാര്‍ഗമില്ലെന്നും അതിനാല്‍ ജീവനാംശം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് ഗ്രാമത്തില്‍ ഭൂമിയും വീടുമുണ്ടെന്നും മകന്റെ മരണത്തില്‍ നഷ്ടപരിഹാരമായി എംഎസ്ആര്‍ടിസിയില്‍ നിന്ന് 1.88 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി വാദിച്ചു. ആശ്രിത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശോഭ ടിഡ്കെക്ക് ജോലി ലഭിച്ചതായി സൂചനയില്ലെന്ന് ഹൈകോടതി ഉത്തരവില്‍ പറഞ്ഞു. 'മരിച്ച ഭര്‍ത്താവ് എംഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ആളാണെന്ന് വ്യക്തമാണ്, എന്നാല്‍ ഇപ്പോള്‍ ശോഭ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലാണ് ജോലി ചെയ്യുന്നത്. ഇതോടെ നിയമനം ആശ്രിത നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വ്യക്തമാണ്', കോടതി നിരീക്ഷിച്ചു.

Keywords: Court-News, Bombay-High-Court, Judgment-News, National News, Court Verdict, Widowed daughter-in-law need not pay maintenance to her parents-in-law: Bombay HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.