ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തുന്നു

ന്യൂഡെല്‍ഹി: (www.kvartha.com 26.01.2020) ഇന്ത്യ 71 -ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ ട്വിറ്റര്‍ ട്രന്റിങ്ങില്‍ നില്‍ക്കുന്നത് ഗോ ബാക്ക് ബോള്‍സൊനാരോ വിളികളാണ്. ആമസോണിന്റെ ഘാതകന്‍ എന്ന് സ്വന്തം രാജ്യത്ത് തന്നെ വിളിപ്പേരുള്ള ബ്രിസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോയാണ് ഇന്ത്യയുടെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന അതിഥി.

സമൂഹ മാധ്യമത്തില്‍ ബോള്‍സൊനാരോയ്‌ക്കെതിരെ ഇത്രയും രൂക്ഷമായ വിളികള്‍ ഉയരാന്‍ കാരണം, ലോകത്തിന്റെ തന്നെ ശ്വാസകോശമെന്ന് വിളിക്കുന്ന ആമസോണ്‍ കാടുകള്‍ കത്തിയമര്‍ന്നപ്പോള്‍ അദ്ദേഹം എടുത്ത നിലപാടുകളാണ്. കൂടാതെ സ്ത്രീകള്‍ക്കെതിരെയും പലപ്പോഴും വിദ്വേഷജനകമായ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

 ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തുന്നു

സമൂഹ മാധ്യമമായ ട്വിറ്ററിലെ പ്രധാനപ്പെട്ട അഞ്ച് ട്രന്റിങ്ങുകളില്‍ ഒന്ന് ഗോ ബാക്ക് ബോള്‍സൊനാരോ എന്നാണ്.

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിന് പങ്കെടുക്കാനെത്തുന്ന മൂന്നാമത്തെ ബ്രസീല്‍ പ്രസിഡന്റാണ് ജൈര്‍ ബോള്‍സൊനാരോ. എന്നാല്‍ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചരിത്രത്തില്‍ ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ട മറ്റൊരു അതിഥി ഇല്ല.

 ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തുന്നു

ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രാന്‍സ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളര്‍ സഹായമാണ് ബ്രസീല്‍ പ്രസിഡന്റ് തള്ളിയത്.

 ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തുന്നു

ആമസോണ്‍ കാട്ടുതീ നിയന്ത്രണ വിധേയമാണെന്നും ബ്രസീലിനെ കോളനിയെ പോലെയാണ് ഫ്രാന്‍സ് കാണുന്നതെന്നും പ്രസിഡന്റ് പറയുകയും ചെയ്തു.

 ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തുന്നു

കാണാം സമൂഹമാധ്യമത്തിലെ ബോള്‍സൊനാരോ ഗോ ബാക്ക് വിളികള്‍,

 ക്ഷണിക്കപ്പെട്ട അതിഥിക്ക് ഗോ ബാക്ക് വിളി; ഗോ ബാക്ക് ബോള്‍സൊനാരോ, സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Why Republic Day chief guest Bolsonaro evokes controversy in India, New Delhi, News, Politics, Brazil, President, Twitter, Criticism, Social Network, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia