കലാപങ്ങളുണ്ടാകുമ്പോള്‍ പാക്കിസ്ഥാനില്‍ ഐ.എസ്.ഐയും ഇന്ത്യയില്‍ ബിജെപിയും സന്തോഷിക്കുന്നു: അഹമ്മദ്
Jan 8, 2014, 21:02 IST
ന്യൂഡല്‍ഹി: പാക് ചാര സംഘടനയായ ഐ.എസ്.ഐയേയും ബിജെപിയേയും താരതമ്യം ചെയ്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്ത് കലാപങ്ങളുണ്ടാകുമ്പോഴെല്ലാം രണ്ട് വിഭാഗക്കാര്‍ സന്തോഷിക്കുന്നു. ഒന്ന് പാക്കിസ്ഥാനിലെ ഐ.എസ്.ഐയും മറ്റൊന്ന് ഇന്ത്യയിലെ ബിജെപിയും ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഒരു പത്രസമ്മേളനത്തിനിടയിലാണ് ഷക്കീല്‍ അഹമ്മദ് വിവാദ പരാമര്‍ശം നടത്തിയത്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കലാപമുണ്ടായപ്പോള്‍ പാക് തീവ്രവാദി സംഘടനയായ ലഷ്‌കര്‍ഇതോയ്ബ പ്രവര്‍ത്തകര്‍ കലാപബാധിതരെ സമീപിച്ചുവെന്ന് ഡല്‍ഹി പോലീസ് വാദമുന്നയിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു ഷക്കീല്‍ അഹമ്മദ്.
പാക് ചാരസംഘടനയായ ഐഎസ്.ഐ മുസാഫര്‍നഗര്‍ കലാപബാധിതരെ സമീപിച്ചുവെന്ന് കഴിഞ്ഞ ഒക്ടോബറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും മുസ്ലീം സംഘടനകളും രംഗത്തെത്തുകയും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
SUMMARY: New Delhi: The Congress today found itself battling a new controversy after its leader Shakeel Ahmed seemed to club the BJP with Pakistan's ISI.
Keywords: Azam Khan, Indira Gandhi, ISI, Muzaffarnagar, Rahul Gandhi, Rajiv Gandhi, Samajwadi Party, Shakeel Ahmed
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കലാപമുണ്ടായപ്പോള്‍ പാക് തീവ്രവാദി സംഘടനയായ ലഷ്‌കര്‍ഇതോയ്ബ പ്രവര്‍ത്തകര്‍ കലാപബാധിതരെ സമീപിച്ചുവെന്ന് ഡല്‍ഹി പോലീസ് വാദമുന്നയിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു ഷക്കീല്‍ അഹമ്മദ്.

SUMMARY: New Delhi: The Congress today found itself battling a new controversy after its leader Shakeel Ahmed seemed to club the BJP with Pakistan's ISI.
Keywords: Azam Khan, Indira Gandhi, ISI, Muzaffarnagar, Rahul Gandhi, Rajiv Gandhi, Samajwadi Party, Shakeel Ahmed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.