സുനന്ദ അവസാനമായി സംസാരിച്ചത് നളിനി സിംഗിനോട്; സംസാരിച്ചത് തരൂര്‍മെഹര്‍ പ്രണയത്തെക്കുറിച്ച്

 


ന്യൂഡല്‍ഹി: മരിക്കുന്നതിന് മുന്‍പ് സുനന്ദ തരൂര്‍ മാധ്യമപ്രവര്‍ത്തകയും സുഹൃത്തുമായ നളിനി സിംഗിനോടാണ് അവസാനമായി ഫോണില്‍ സംസാരിച്ചത്. ജനുവരി 16, 17 തീയതികളില്‍ സുനന്ദ വളരെ അസ്വസ്ഥയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 17ന് അര്‍ദ്ധരാത്രി 12.10നാണ് സുനന്ദ നളിനിയെ ഫോണില്‍ വിളിച്ചത്. ഭര്‍ത്താവ് ശശി തരൂരും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ കൈമാറിയ സന്ദേശങ്ങളേയും ഇമെയിലുകളേയും കുറിച്ചാണ് സുനന്ദ നളിനിയോട് പറഞ്ഞത്. ഇത് തന്നെ വളരെ വേദനിപ്പിക്കുന്നുണ്ടെന്നുമായിരുന്നു തേങ്ങിക്കരഞ്ഞുകൊണ്ട് സുനന്ദ പറഞ്ഞത്.
സുനന്ദ അവസാനമായി സംസാരിച്ചത് നളിനി സിംഗിനോട്; സംസാരിച്ചത് തരൂര്‍മെഹര്‍ പ്രണയത്തെക്കുറിച്ച് ജനുവരി 17ന് രാത്രി 8.30ഓടെയാണ് സുനന്ദയുടെ മൃതദേഹം ഹോട്ടല്‍ ലീല പാലസില്‍ കാണപ്പെട്ടത്. ശശി തരൂരാണ് വിവരം പോലീസില്‍ അറിയിച്ചത്. അസ്വാഭാവിക മരണമെന്നാണ് സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍ സുനന്ദയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കാണപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. വിവാദങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പോലീസിന്റെ മുന്നേറ്റം.
SUMMARY: New Delhi: A day after Sunanda Pushkar, wife of Union Minister Shashi Tharoor was found dead in a luxurious hotel in New Delhi, veteran journalist Nalini Singh has said that Sunanda, her friend, had called her up on the intervening night of Jan 16-Jan 17 and she appeared very distraught.
Keywords: Shashi Tharoor, Sunanda Pushkar, Death, Sunanda Pushkar Death, Nalini Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia