രോഗശയ്യയിലായ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു
Feb 9, 2015, 22:46 IST
മുര്‍ഷിദാബാദ്(പശ്ചിമബംഗാള്‍): (www.kvartha.com 09/02/2015) രോഗിയായ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു. വര്‍ദ്ധിച്ചുവരുന്ന ചികില്‍സ ചിലവുകള്‍ താങ്ങാനാകാതെയാണിത്. മുര്‍ഷിദാബാദ് ജില്ലയിലെ മിതിപുര്‍ ഗ്രാമത്തിലാണ് സംഭവം. താര ബിബി എന്ന സ്ത്രീയാണ് ഭര്‍ത്താവ് സക്കീര്‍ ഹുസൈനെ ജീവനോടെ കത്തിച്ചത്.
ഭാര്യയെ ചോദ്യം ചെയ്തു വരികയാണ്. 70 ശതമാനം പൊള്ളലേറ്റ ഹുസൈനെ ജാങിപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍ വാസികളാണ് ഹുസൈനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കിടപ്പിലായ ഹുസൈനുമായി ഭാര്യ താര നിരന്തരം വഴക്കിട്ടിരുന്നതായി അയല്‍ വാസികള്‍ പറഞ്ഞു. പലപ്പോഴും ഹുസൈന്‍ മരിക്കണമെന്ന് അവര്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
SUMMARY: Unable to bear the rising medical expenses of her ailing husband, a woman in West Bengal's Murshidabad district set him on fire, police said on Monday.
Keywords: West Bengal, Murshidabad, Ailing, Husband, Wife, Medical expense,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.