ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 15 വരെ ഇളവുകളോടെ നീട്ടി
Jul 29, 2021, 16:29 IST
കൊല്‍ക്കത്ത: (www.kvartha.com 29.07.2021) പശ്ചിമ ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 15 വരെ ഇളവുകളോടെ നീട്ടി.നേരത്തെ ജൂലൈ 30 വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. ഇളവുകള്‍ പ്രകാരം 50% ആളുകളോടെ സര്‍കാര്‍ ഇന്‍ഡോര്‍ പരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാത്രി ഒമ്പത് മണിക്കും പുലര്‍ചെ അഞ്ച് മണിക്കും ഇടയില്‍ വാഹനഗതാഗതം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഈ സമയത്ത് ആളുകളും പുറത്തിറങ്ങാന്‍ പാടില്ല. എന്നാല്‍ ആരോഗ്യ, അടിയന്തര സേവനങ്ങള്‍, അവശ്യ വസ്തുക്കളുടെ സേവനം എന്നിവയെ രാത്രികാല നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍കാര്‍ എല്ലാ ജില്ലാ ഭരണകൂടങ്ങളോടും പൊലീസ് കമീഷണറേറ്റുകളോടും പ്രാദേശിക അധികാരികളോടും ആവശ്യപ്പെട്ടു.
Keywords: Kolkata, News, National, COVID-19, Police, Restriction, West Bengal govt. extends COVID-19 restrictions till August 15
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.