Diabetes | സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! യുവജനങ്ങളിലെ പ്രമേഹ സാധ്യത മറികടക്കാൻ മാർഗങ്ങളുണ്ട്; അറിയാം
Jan 28, 2024, 14:13 IST
കണ്ണൂർ: (KVARTHA) ആധുനിക ജീവിത ശൈലി കാരണം യുവതി - യുവാക്കളിൽ പ്രമേഹ സാധ്യത വർധിച്ചു വരികയാണെന്ന് വിദഗ്ധരുടെ പഠന റിപ്പോർട്ട് പുറത്തുവന്നു. 'തെറ്റായ ജീവിത ശൈലി കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് പ്രമേഹത്തിലേക്ക് പലരെയും കൈ പിടിച്ചു നയിക്കുകയാണ്. രണ്ട് തരത്തിലുള്ള പ്രമേഹമാണ് പൊതുവെ കണ്ടുവരുന്നത്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങൾക്കാണ് കൂടുതൽ പേർ ചികിത്സ തേടുന്നത്.
യുവജനങ്ങളിൽ പ്രാഥമികമായി കുട്ടിക്കാലത്തെ അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രമേഹ സാധ്യത കൂട്ടുന്നത്. മോശം ഭക്ഷണ ശീലങ്ങൾ, വ്യായാമമില്ലായ്മ, പാരമ്പര്യം എന്നിവയും യുവാക്കൾക്കിടയിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു. ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത മൊബൈൽ ഫോൺ ഉപയോഗവും പ്രമേഹ സാധ്യത വർധിപ്പിക്കുകയാണ്. ചെറുപ്പം മുതലേ ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള പോംവഴി.
പതിവായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. ഉയർന്ന കലോറി, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നുണ്ട്. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുമ്പോൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കണം. അമിതഭാരം പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് നല്ല ഉറക്കം ശീലമാക്കണം. വിട്ടുമാറാത്ത സമ്മർദം വിദ്യാർഥികളിലും യുവജനങ്ങൾക്കിടെയിലും പ്രമേഹ സാധ്യത വർധിപ്പിക്കും. സ്ട്രെസ് കുറയ്ക്കുന്നതിന് പതിവായി യോഗയോ മെഡിറ്റേഷനോ ചെയ്യണം.
യുവതികളിൽ ഗർഭകാലത്താണ് പ്രമേഹ സാധ്യത വർധിപ്പിക്കുന്നത്. ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദമുള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലിയും രക്തസമ്മർദം പതിവായി നിരീക്ഷിക്കുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Keywords: Health Tips, Health, Lifestyle, Diseases, Kannur, Diabetes, Young, Cropes, Fruits, vegetables, Ways to prevent diabetes at young age.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.