Delivery Date | അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തില്‍ പ്രസവം നടക്കണമെന്ന ആവശ്യവുമായി യുപിയിലെ സ്ത്രീകള്‍ സമീപിക്കുന്നു; വെളിപ്പെടുത്തലുമായി ഡോക്ടർമാർ

 


കാണ്‍പൂര്‍: (KVARTHA) അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തില്‍ പ്രസവം നടക്കണമെന്ന ആവശ്യവുമായി യുപിയിലെ സ്ത്രീകള്‍ സമീപിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍.
ഈ ദിവസം കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ നിരവധിയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ സര്‍കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ഗര്‍ഭിണികള്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് തങ്ങളുടെ പ്രസവം വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.

നിരവധി കുടുംബങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തുകയാണെന്ന് വകുപ്പ് മേധാവി ഡോ സീമ ദ്വിവേദി വെളിപ്പെടുത്തി. ഈ ദിനം തന്നെ പ്രസവം വേണമെന്നാവശ്യപ്പെട്ട് ദിനം പ്രതി 14 മുതല്‍ 15 വരെ കുടുംബങ്ങളില്‍ നിന്ന് അഭ്യര്‍ഥനകള്‍ ലഭിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Delivery Date | അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തില്‍ പ്രസവം നടക്കണമെന്ന ആവശ്യവുമായി യുപിയിലെ സ്ത്രീകള്‍ സമീപിക്കുന്നു; വെളിപ്പെടുത്തലുമായി ഡോക്ടർമാർ

സാധാരണഗതിയില്‍ ഇത്തരം തീരുമാനങ്ങള്‍ അസാധ്യമാണെങ്കിലും, ചിലത് സമയപരിധിക്കുള്ളില്‍ തീയതികള്‍ ക്രമീകരിക്കാന്‍ കഴിയുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ഡോ സീമ ദ്വിവേദി പറഞ്ഞു.

Keywords: 'Want baby's arrival with Ram Lalla': Pregnant women in UP seek Jan 22 delivery, Kanpur, News, Pregnant Women, Delivery, Ram Temple Inauguration, Doctor, Child Birth, Hospital, National. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia