കാനോത്ത് സ്‌കൈപ്പിലൂടെ, ബന്ധുക്കൾ വിവാഹ ചടങ്ങ് കണ്ടത് വാട്‌സ് ആപ്പ്, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ, ലോക്ക് ഡൗൺ കാലത്തെ വെര്‍ച്വെല്‍ നിക്കാഹ്‌ വൈറലായി

 


ഹൈദരാബാദ്: (www.kvartha.com 09.04.2020) കാനോത്ത് സ്‌കൈപ്പിലൂടെ, ബന്ധുക്കൾ വിവാഹ ചടങ്ങ് കണ്ടത്  വാട്‌സ് ആപ്പ്, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വിവാഹം വൈറലാകുകയാണിപ്പോൾ. ലോക്ക്ഡൗണിനെ തുടർന്നാണ് ഹൈദരാബാദില്‍ ഇരുപത്തെട്ടുകാരനായ നജാഫ് നഖ്‌വിയും ഇരുപത്തിയഞ്ചുകാരിയായ ഫരിയ സുല്‍ത്താനയും വെര്‍ച്വെല്‍ നിക്കാഹ്‌ നടത്തിയത്.  ഇരുവരും തമ്മിലുള്ള വിവാഹം ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവെക്കാമെന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരുടെയും വീട്ടുകാർ. ലോക്ക്ഡൗണ്‍ നീട്ടുമെന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ വെർച്വൽ വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തി വധൂ വരന്മാരും ബന്ധുക്കളും.


കാനോത്ത് സ്‌കൈപ്പിലൂടെ, ബന്ധുക്കൾ വിവാഹ ചടങ്ങ് കണ്ടത്  വാട്‌സ് ആപ്പ്, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ, ലോക്ക് ഡൗൺ കാലത്തെ വെര്‍ച്വെല്‍ നിക്കാഹ്‌ വൈറലായി

വരനും വധുവും കൂടാതെ ഏറ്റവും അടുത്ത ബന്ധുക്കളും മതമണ്ഡിതരുമായ 16 പേര്‍ മാത്രമാണ് നിക്കാഹ് ചടങ്ങുകളില്‍ പങ്കെടുത്തത്. അതിതികളെല്ലാവരും വാട്‌സ് ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിവാഹ ചടങ്ങളില്‍ പങ്കെടുത്തത്. വരന്റെ കുടുംബം കാണ്‍പൂരിലും മറ്റു ബന്ധുക്കള്‍ ബംഗുളൂരുവില്‍ നിന്നും ഓണ്‍ലൈനായാണ് വിവാഹത്തില്‍ പങ്കെടുത്തത്. വരനും വധുവും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിനായി ഹൈദരാബാദിലെ വധുവിന്റെ അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നത്.

ഹൈദരാബാദില്‍ വിവാഹത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഖാസി ഇല്ലാതിരുന്നതുകൊണ്ട് കാണ്‍പൂരില്‍ നിന്നുള്ള രണ്ട് മൗലാനമാരാണ് സ്‌കൈപ്പിലൂടെ വിവാഹത്തിന് മേല്‍നോട്ടം വഹിച്ചത്.  വിവാഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത വിഷമം ഇരുവര്‍ക്കുമുണ്ട്. എന്നാലും വെര്‍ച്വല്‍ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തത് 24 മണിക്കൂര്‍ കൊണ്ടാണ്.

കുടുംബത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വിവാഹമാണ്. എന്റെതീരുമാനം ഇതാണെങ്കില്‍ മുന്നോട്ട് പോകാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെ അവരുടെ ആശിര്‍വാദത്തോടെ മംഗളമായി വിവാഹം നടന്നു. - വരന്‍ നജാഫ് നഖ്‌വി പറഞ്ഞു. വിവാഹത്തിന് എന്ത് വസ്ത്രമാണ് ധരിക്കുക എന്ന് അവസാന നിമിഷം വരേയും ധാരണയില്ലായിരുന്നു. അണിഞ്ഞൊരുങ്ങിയതുമെല്ലാം സ്വന്തമായി തന്നെ. ഇതൊന്നുമല്ലാതെ വിവാഹത്തിന് മുന്‍പ് വധുവും വരനും നേരിട്ട് കാണാന്‍ പാടില്ല എന്നൊരു ആചാരമുണ്ട്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചായിരുന്നു വിവാഹത്തിന് വേണ്ടി തയാറായത്.- സുല്‍ത്താന പറയുന്നു.

ലോക്ക് ഡൗൺ കാലത്ത് ചട്ടങ്ങൾ പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തിയ വിവാഹം ഏറെ അഭിനന്ദനം നേടിയിട്ടുണ്ട്. സമൂഹഎ മാധ്യമങ്ങളിലൂടെയും അല്ലാതെയും ആയിരങ്ങളാണ് നവദമ്പതിമാരെയും ബന്ധുക്കളെയും അഭിനന്ദിക്കാൻ മുന്നോട്ടുവരുന്നത്. സോഷ്യൽ മീഡിയയിൽ ഈ ഓൺലൈൻ വിവാഹം ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

Summary: Hyderabad: Virtual nikah performed during Coronavirus lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia