Miraculous Escape | റോഡ് മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിനടിയില്‍പെട്ട വയോധികന്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സമൂഹമാധ്യമങ്ങളില്‍ വൈറലായി സിസിടിവി ദൃശ്യം
Dec 15, 2022, 16:51 IST
മുംബൈ: (www.kvartha.com) റോഡ് മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിനടിയില്‍പെട്ട വയോധികന്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ഹൃദയം നിലയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച മുംബൈയിലെ പവായ് മേഖലയില്‍ ലേക് സൈഡ് കോംപ്ലക്സിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പരിസരത്തുനിന്നുള്ള സിസിടിവി ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.
കനത്ത ഗതാഗതകുരുക്കായതിനാല്‍ പതുക്കെയായിരുന്നു വാഹനങ്ങള്‍ പോയിരുന്നത്. ഇതിനിടയ്ക്ക് വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചയാള്‍ റോഡിന് കുറുകെ സാവധാനത്തില്‍ നടന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ബസ് വയോധികനെ ഇടിച്ചുവീഴ്ത്തി.
ഇയാള്‍ തെറിച്ച് വീഴുന്നത് കണ്ട എതിര്‍വശത്തുനിന്നും വന്ന വാഹനങ്ങളിലെ ആളുകള്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തിയിട്ടു. പിന്നാലെ ബസിനടിയില്‍പെട്ടയാള്‍ പരുക്കുകളൊന്നുമില്ലാതെ പുറത്തേക്ക് ഇറങ്ങി വന്നു. ഇയാള്‍ ബസ് ഡ്രൈവറുടെ നേരെ നീങ്ങുന്നതും പുറത്തുവീഡിയോയില്‍ കാണാം. പിന്നീടെന്ത് സംഭവിച്ചെന്ന അറിയില്ലെങ്കിലും ഭാഗ്യം കൊണ്ടാണ് വയോധികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
Keywords: News,National,India,Mumbai,CCTV,Social-Media,Video,Road, Travel, Transport,bus,Accident, Video: Man Run Over By Bus In Mumbai, Miraculously Escapes Unhurt#WATCH | Elderly man's close shave in Powai area of Mumbai. The incident was captured on a CCTV camera.
— ANI (@ANI) December 15, 2022
(Source: viral video) pic.twitter.com/50LV4N2Pvk
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.