ഘര്‍ വാപസി; നിര്‍ത്തണമെന്ന് ബിജെപി ഇല്ലെന്ന് വിഎച്ച് പി

 


ഹൈദരാബാദ്: (www.kvartha.com 21/02/2015)   ഘര്‍ വാപസി തുടരരുതെന്ന ബി.ജെ.പി നിര്‍ദേശത്തിനു വിലകല്‍പ്പിക്കാതെ വീണ്ടും വി.എച്ച്.പി. എന്നാല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഘര്‍ വാപസിയുമായി മുന്നോട്ടുപോകാനാണ് വി.എച്ച്.പിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇതുവരെ 5,000 ത്തോളം പേരെ ഹിന്ദുമതത്തിലേക്കു തിരിച്ചുകൊണ്ടുവന്നെന്നാണ് വി എച്ച് പിയുടെ അവകാശവാദം.

വി എച്ച് പിയോട് ഘര്‍ വാപസിയില്‍ നിന്നും പിന്മാറാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നുവെങ്കിലും വി.എച്ച്.പിയുടെ രാമോത്സവ് കാമ്പെയ്ന്‍ ആരംഭിക്കുന്ന മാര്‍ച്ച് 21 മുതല്‍ ഘര്‍ വാപസി പുനരാരംഭിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ കടമയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെയായിരുന്നു ഘര്‍ വാപസി വിഷയത്തിലുള്ള ബി.ജെ.പിയുടെ നിലപാട് അറിയിച്ചത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു നേരിട്ട കനത്ത തിരിച്ചടിയാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ മോഡിയെ പ്രേരിപ്പിച്ചതെന്നാണ് ഉറവിടങ്ങള്‍ പറയുന്നത്.

'പാര്‍ട്ടിയുടെ സമീപനത്തില്‍ ചില മാറ്റങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യാന്‍ മോഡിയെ അയക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആ സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് പ്രകടനത്തെയും നേതൃത്വത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന രീതി നിലനില്‍ക്കുന്നതിനാലാണിത്. അതിനു പുറമേ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇപ്പോഴത്തേക്കെങ്കിലും ഘര്‍ വാപസി പരിപാടികള്‍ അവസാനിപ്പിക്കാനര്‍ ഞങ്ങള്‍ വി.എച്ച്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.' എന്നാണ് ഒരു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഈ പ്രസ്താവയ്ക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ടായിരുന്നു. മോഡിയുടെ ഹൈദരാബാദ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കുമെന്ന് ബി.ജെ.പിയുടെ തെലങ്കാന നേതാവ് ജി കിഷന്‍ റെഡ്ഢി അറിയിച്ചിരുന്നു.
ഘര്‍ വാപസി; നിര്‍ത്തണമെന്ന് ബിജെപി ഇല്ലെന്ന് വിഎച്ച് പി
എന്നാല്‍ രാമോത്സവ് സമയത്ത് ഘര്‍ വാപസി നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് വി.എച്ച്.പി. 'മോഡിയെന്തു പറഞ്ഞാലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനു യോജിച്ചതാവാം. അതിനെ വി.എച്ച്.പിയുമായി കൂട്ടിക്കുഴക്കേണ്ട.' വി.എച്ച്.പി കേന്ദ്ര ജോയിന്റ് സെക്രട്ടറി ജി സത്യന്‍ പറഞ്ഞു.ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ ഹിന്ദു പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ സംഘടനയാണ് വി.എച്ച്.പിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia