പ്രകോപനപരമായ പ്രസംഗം: പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ വിലക്ക്
Feb 3, 2015, 12:50 IST
ബംഗളൂരു: (www.kvartha.com 03/02/2015) വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് കര്‍ണാടക സര്‍ക്കാരിന്റെ വിലക്ക്. പ്രകോപനപരമായ പ്രസംഗം നടത്താനിടയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് ഫെബ്രുവരി അഞ്ചു മുതല്‍ 10 വരെ ബംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ നിന്നും തൊഗാഡിയയെ വിലക്കിയിരിക്കുന്നത്. തൊഗാഡിയയ്‌ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നതും അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായി.
ഫെബ്രുവരി എട്ടിന് ബംഗളൂരുവില്‍ നടക്കുന്ന വിഎച്ച്പിയുടെ 'ഹിന്ദു വിരാട് സമവേശ' കണ്‍വെന്‍ഷനില്‍ തൊഗാഡിയ പങ്കെടുക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. സമ്മേളനത്തിന് ശേഷം വിഎച്ച്പിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ ഘര്‍വാപസി ചടങ്ങുകള്‍ നടത്താനും പദ്ധതിയുണ്ട്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഘര്‍ വാപസി ചടങ്ങുകള്‍ വര്‍ധിച്ചുവരുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ചടങ്ങുകള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് ഗുല്‍ബാഗ്രയില്‍ 471 കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് മാറ്റിയെന്ന വിഎച്ച്പിയുടെ അവകാശവാദം.

Keywords: VHP leader Praveen Togadia banned from entering Bengaluru between February 5 to 10, BJP, Prime Minister, Narendra Modi, Case, Report, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.